ബെംഗളൂരു: ആനന്ദ് രാഘവൻ രചിച്ച ‘അനുരാഗക്കടവിൽ’ മലയാള നാടകം ബെംഗളൂരുവില്‍ അരങ്ങേറുന്നു. ഈസ്റ്റ് കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നവംബർ 22 ന് വൈകുന്നേരം 6.30ന് ഇ.സി.എ. ഹാളിലാണ് പ്രദര്‍ശനം. ചെന്നൈയിലെ മലയാള നാടക കൂട്ടായ്മയായ ‘ടീം ആർട്സ്’ ആണ് നാടകം അവതരിപ്പിക്കുന്നത്.
പി കെ സജിത്ത്, ഗോപരാജ് മാധവൻ എന്നിവർ ചേർന്നാണ് നാടകത്തിൻ്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ഡോ. എ വി അനൂപ്, ദൂമിയ ശ്രീധർ, ഗിരീഷ് അയ്യപ്പത്ത്, എംസി വിനോദ് കുമാർ, അശ്വിൻ ജയപ്രകാശ്, ഷൈലജ ദേവദാസ്, സ്വപ്ന നായർ, ജിജി ഇബ്രാഹിം, പാർവതി രാജേഷ് എന്നിവർ നാടകത്തിൽ വേഷമിടുന്നു. സംഗീതം- സുബ്രഹ്മണ്യൻ. സംഭാഷണം – കെ ഉദയകുമാർ. പ്രവേശനം സൗജന്യമാണ്.
SUMMARY: Malayalam Drama ‘Anuragakadavil On 22 E.C.A. in the hall













