ബെംഗളൂരു: നാലപ്പാട്ട് നാരായണമേനോൻ വിവർത്തനം ചെയ്ത വിക്തോർ യൂഗോവിന്റെ ‘പാവങ്ങ’ളുടെ നൂറാം വര്‍ഷത്തോടനുബന്ധിച്ച് കേരളസമാജം ദൂരവാണിനഗർ സാഹിത്യവിഭാഗം ‘പാവങ്ങളുടെ നൂറുവർഷവും മലയാള സാഹിത്യത്തിലെ സ്വാധീനവും’ എന്ന വിഷയത്തില്‍ സംവാദം സംഘടിപ്പിക്കുന്നു. നവംബർ 29ന് വൈകുന്നേരം 4 മണിക്ക് വിജനപുര ജൂബിലി സ്കൂളിലാണ് പരിപാടി.
അധ്യാപകനും എഴുത്തുകാരനുമായ ഡോ. റഫീഖ് ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തും. അനുരാധാ നാലപ്പാട്ട് സംവാദം ഉദ്ഘാടനം ചെയ്തു സംസാരിക്കും. സമാജം പ്രസിഡണ്ട് മുരളീധരൻ നായർ അധ്യക്ഷതവഹിക്കും. ബെംഗളൂരുവിലെ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും സാഹിത്യ ആസ്വാദകരും ചർച്ചയിൽ പങ്കെടുക്കും. കവിതാലാപനത്തിനും അവസരമുണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് 9008273313.
SUMMARY: Kerala Samajam Dooravani Nagar Literary Section Debate














