സൂറത്ത്: ഗുജറാത്തിലെ സൂറത്ത് എന്‍ഐടിയില്‍ മലയാളി വിദ്യാര്‍ഥി ജീവനൊടുക്കി. തൃശൂര്‍ സ്വദേശി അദ്വൈത് നായരാണ് ജീവനൊടുക്കിയത്. ഇന്ന് പൂലര്‍ച്ചെ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു.
അദ്വൈതിൻ്റെ മരണത്തിന് പിന്നാലെ പ്രതിഷേധവുമായി വിദ്യാർഥികൾ രംഗത്തെത്തി. ജീവൻ ഉണ്ടായിരുന്നിട്ടും ചികിത്സ വൈകിയെന്ന് വിദ്യാർഥികൾ പറയുന്നു. ആംബുലൻസ് കാത്ത് അരമണിക്കൂറോളം നിലത്ത് കിടന്നിരുന്നു. വിദ്യാർഥിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്നും വിദ്യാർത്ഥികൾ കുറ്റപ്പെടുത്തി. അതേസമയം വിദ്യാർഥിക്ക് ചികിത്സ ലഭ്യമാക്കിയെന്നാണ് എൻഐടി അധികൃതരുടെ വാദം
SUMMARY: Malayali student commits suicide in Surat; Students protest on campus














