Thursday, December 11, 2025
20 C
Bengaluru

ഉദ്യാനനഗരിയിൽ ചിറകറ്റു വീഴുന്ന ചിത്രശലഭങ്ങൾ

▪️ ടോമി ജെ ആലുങ്കൽ

ഹൃദയഭേദകമായ കാഴ്ചയാണ് ദിനേന ബെംഗളൂരു മലയാളികൾക്ക് നേരിടേണ്ടിവരുന്നത്. കേരളത്തിൽ നിന്നും പഠിക്കാനും, ജോലിക്കുമായി ബെംഗളൂരുവിലേക്ക് വരുന്ന യുവത മരണപ്പെടുന്ന വാർത്തകൾ, ഏവരുടെയും കണ്ണും കാതും മരവിപ്പിക്കുന്നു. കൾച്ചറൽ സിറ്റി ഓഫ് ബെംഗളൂരു എന്നറിയപ്പെടുന്ന ചിക്കബാനവരയിൽ ഏകദേശം 3 കിലോമീറ്ററിനുള്ളിൽ ഒരു മെഡിക്കൽ കോളേജും രണ്ട് എഞ്ചിനീയറിംഗ് കോളേജുകളും ഉൾപ്പെടെ 15 കോളേജുകൾ നിലവിലുണ്ട്. ഈ ഏരിയയിൽ കഴിഞ്ഞ 22 വർഷമായി സ്ഥിര താമസക്കാരനായ ഞാൻ 30 ൽ അധികം കുട്ടികളുടെ ഗാർഡിയൻ ആയിട്ടുള്ള നേരനുഭവത്തിന്റെ വെളിച്ചത്തിലാണ് ഈ കുറിപ്പ് എഴുതുന്നത്.

റോഡ്‌ ആക്‌സിഡന്റായും, ട്രെയിൻ തട്ടിയുള്ള മരണവും, ആത്മഹത്യകളും, ലഹരിക്കേസുകളിൽപ്പെട്ട് ജയിലിലാക്കുന്നതുമായ സംഭവങ്ങൾ സർവ്വ സാധാരണമാണ്. എന്ത് കൊണ്ട് നമ്മുടെ യുവജനങ്ങൾ, (മലയാളികൾ) മാത്രം ഈ ദുരന്തങ്ങളിൽപ്പെടുന്നു എന്നത് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

കേരളത്തിലെ ജീവിത സാഹചര്യങ്ങളിൽ വന്ന മാറ്റങ്ങളും കുട്ടികൾക്ക് കൊടുക്കുന്ന അമിത സ്വാതന്ത്ര്യവും, സാമ്പത്തിക പിന്തുണയും. ബാല്യകൗമാര ജീവിത ഘട്ടങ്ങളിൽ ലഭിക്കാതെ പോകുന്ന അച്ചടക്കം, ആത്മ സംയമനം, പ്രശ്നങ്ങളെ നേരിടാനുള്ള പക്വതക്കുറവ്, പരാജയങ്ങൾ നേരിടാനുള്ള ശക്തിയില്ലായ്മ തുടങ്ങീ നിരവധിയായ കാരണങ്ങളാണ് ഇതിനു പിന്നിലെന്നു നമ്മുക്ക് കണ്ടെത്താൻ കഴിയും. 

കൈവിട്ടുപോകുന്ന കൗമാരങ്ങളെ വേണ്ടത്ര ശ്രദ്ധയോടെ കൈകാര്യം ചെയ്യാൻ നമ്മുടെ വിദ്യാഭ്യാസ, മത സാംസ്‌കാരിക രാഷ്രീയ നേതൃത്വം മുൻഗണന കൊടുക്കേണ്ടത്തുണ്ട്.

കേരളത്തിലെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒഴിഞ്ഞു കിടക്കുമ്പോൾ കർണാടക-തമിഴ് നാട് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് കുട്ടികളെ ഡിഗ്രി പഠനത്തിനായി അയക്കുന്ന രക്ഷിതാക്കളുടെ അറിവില്ലായ്മ തന്നെയാണ് ഈ വിപത്തിന് പ്രധാന കാരണം.

ബെംഗളൂരുവില്‍ പഠിച്ചാൽ ഇംഗ്ലീഷ് പരിജ്ഞാനവും ലോക പരിചയവും കിട്ടുമെന്ന മിഥ്യാധാരണ. മക്കൾ അങ്ങ് ബാംഗ്ലൂരിലാ എന്ന് പറയുമ്പോൾ മാതാപിതാക്കൾക്കുണ്ടാകുന്ന ആത്മനിർവൃതി അല്ലെങ്കിൽ വില കുറഞ്ഞ പൊങ്ങച്ചം ഒക്കെ ആവാം ഇതിന് പ്രേരിപ്പിക്കുന്നത്. എന്നാൽ വാസ്തത്തിൽ ഈ പ്രവാസ വിദ്യാഭ്യാസം കൊണ്ട് ഒരു നേട്ടവും കുട്ടികൾക്ക് ലഭിക്കുന്നില്ല എന്നതാണ് സത്യം.

18 ഉം 19 ഉം വയസ്സ് വരെ നാട്ടിൻ പുറങ്ങളിലെ സ്കൂളിൽ മാതാപിതാക്കളോടൊപ്പം വളർന്ന മക്കൾ പുറത്തേക്കു കടക്കുമ്പോൾ കിട്ടുന്ന സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യുന്നത് തടയാൻ കെൽപ്പില്ലാതെ പകച്ചു നിൽക്കുന്ന മാതാപിതാക്കൾ. മക്കളെ കണ്ണുമടച്ചു വിശ്വസിക്കുന്ന അവർ ഏതെങ്കിലും ഒരു ഏജന്റ് മുഖേന കോളജുകളിൽ അഡ്മിഷൻ വാങ്ങി കുട്ടികളെ എവിടെയെങ്കിലും ചേര്‍ത്ത് മടങ്ങിപ്പോകുന്നു. തുടർന്ന് അവരെ വേണ്ടരീതിയിൽ ശ്രദ്ധിക്കാനോ, അവരെ ചേർത്ത് പിടിക്കാനോ, ശ്രദ്ധിക്കാൻ പോലും പറ്റാത്ത രക്ഷിതാക്കൾ തന്നെയാണ് ഇതു തിരിച്ചറിയവണ്ടത്. എല്ലാ നഗരങ്ങളിലും സജീവമായി പ്രവർത്തിക്കുന്ന മലയാളി സംഘടനകളും, മത സ്ഥാപനങ്ങളും അവരുടെ തന്നെ ബന്ധുക്കളും അയൽക്കാരും ഒക്കെയും ഉണ്ടായിരിക്കെ ഒരു റഫവറൻസുപോലും ഇല്ലാതെ ആരോടും അന്വേഷിക്കാതെ ചില വ്യാജ എജന്റുമാരുറെ വാക്കുകൾ കേട്ടു കുട്ടികളെ ഇവിടേക്കു അയക്കുന്ന മാതാപിതാക്കളുടെ ഉത്തരവാദിത്വമില്ലായ്‌മ മാത്രമാണ് ഈ ദുരവസ്ഥ ക്കു കാരണം.

പഠനത്തിനായി വന്ന് പരാജയവും ഇയർ ബാക്കുമായി മാതാപിതാക്കളെ തെറ്റിദ്ധരിപ്പിച്ചു അവിടെത്തന്നെ തുടരുന്ന കുട്ടികൾ തന്നെയാണ് ചെലവിനുള്ള തുക കണ്ടെത്തുവാനായി മറ്റു കുട്ടികളെ ട്രാപ്പിൽ പെടുത്താനും ലഹരി മയക്കുമരുന്ന് മറ്റു അനാശസസ്യ പ്രവർത്തികളിലേക്ക് സഹപാഠികളെ കൊണ്ടെത്തിക്കുകയും ചെയ്യുന്നത്.

ബെംഗളൂരു നഗരത്തിൽ മലയാളികൾക്കുള്ള സ്വീകാര്യര്യതയും സൽപേരും ഇന്ന് നഷ്ടപ്പെട്ടിരിക്കുന്നു എന്നതാണ് അടുത്തിടെ ഉണ്ടായ ചില സംഭവങ്ങളുടെ പശ്ചാത്താലത്തില്‍ ഞാന്‍ നോക്കികാണുന്നത്.

എമർജൻസി ഹെല്പ് ഡസ്ക‌് മിഷനിലൂടെ കർണാടകയിലെ സംഘടനാ സാംസ്കാരിക പ്രവർത്തകരെ ഏകോപിപ്പിച്ചുകൊണ്ട് നോർക്ക റൂട്സിന്റെ സഹകരണത്തോടെ ഈ ദുരവസ്ഥക്ക് മാറ്റം വരുത്താനുള്ള ഒരു ശ്രമം നടക്കുന്നുണ്ട്. ഈ ഒരു ലക്ഷ്യത്തിനു വേണ്ടി പൂർണ്ണമായും നിലകൊള്ളുന്ന ആൻ്റി ഡോട്ട് ഫൗണ്ടേഷൻ എന്ന പേരിൽ ഒരു ഓൾ ഇന്ത്യ പ്ലാറ്റഫോം രൂപീകരിക്കപ്പെട്ടിട്ടുണ്ട്. ഏതൊരു അത്യാവശ്യ സമയത്തും ആശ്രയിക്കാവുന്ന സാംസ്കാരിക മത സംഘടനകളും, സന്നദ്ധ പ്രവർത്തകരും വിളിപ്പുറത്തു ഉണ്ടായിരിക്കെ കൺമുൻപിൽ ദിവസവും നടക്കുന്ന ദാരുണ സംഭവങ്ങൾ ഏറെ വേദനാജനകമാണ്.

കേരള ജനസംഖ്യയുടെ 40%വും മടങ്ങിവരുന്ന പ്രവാസികളിൽ ഭൂരിഭാഗവും വിദ്യാഭ്യാസത്തിനും, ജോലിക്കും, സ്ഥിരതാമസത്തിനുമായി തിരഞ്ഞെടുക്കുന്ന ഉദ്യാനനഗരി, മലയാളി യുവത്വത്തിന്റെ പട്ടടയായി മാറുന്ന സാഹചര്യം മാറ്റിയെടുക്കാനുള്ള ക്രിയാത്മകവും സമയബന്ധിതവുമായ പ്രവർത്തനങ്ങൾക്ക് നാം ഒരുമിച്ചു നില്‍ക്കേണ്ട സമയമാണിപ്പോള്‍.

(മലയാളം മിഷൻ കർണാടക കൺവീനറാണ് ലേഖകന്‍)

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ര​ണ്ടാം​ഘ​ട്ട ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി; 75.85 ശതമാനം പോളിംഗ്

തൃ​ശൂ​ർ: സം​സ്ഥാ​ന​ത്ത് ര​ണ്ടാം​ഘ​ട്ട ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി. ഏഴ് ജില്ലകളിലും മികച്ച...

സ്‌കൂളില്‍ കയറി അധ്യാപികയെ ആക്രമിച്ച ഭര്‍ത്താവ് പിടിയില്‍

കോട്ടയം: പൂവത്തുംമൂട്ടില്‍ സ്‌കൂളില്‍ കയറി അധ്യാപികയെ ആക്രമിച്ച സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവ്...

ദേവനഹള്ളി വിമാനത്താവളത്തിന് സമീപമുള്ള 1777 ഏക്കർ പ്രത്യേക കാർഷിക മേഖലയായി പ്രഖ്യാപിച്ചു

ബെംഗളൂരു: ബെംഗളൂരു അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സമീപമുള്ള ഭൂമി പ്രത്യേക കാർഷിക മേഖലയായി...

ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം; സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാം

ഡല്‍ഹി: ഡല്‍ഹി കലാപക്കേസില്‍ പ്രതിചേര്‍ത്ത് ജയിലില്‍ കഴിയുന്ന ജെഎന്‍യു വിദ്യാര്‍ഥി ഉമര്‍ഖാലിദിന്...

ആറ് സംസ്ഥാനങ്ങളിൽ എസ്.ഐ.ആർ സമയ പരിധി നീട്ടി

ന്യൂഡൽഹി: ആറ് സംസ്ഥാനങ്ങളിലെ എസ്.ഐ.ആർ സമയ പരിധി നീട്ടി. തമിഴ്നാട്, ഗുജറാത്ത്,...

Topics

ബെംഗളൂരുവിൽ 4.20 കോടിയുടെ മയക്കുമരുന്നുമായി മലയാളി ഉള്‍പെടെ മൂന്നുപേർ അറസ്റ്റിൽ

ബെംഗളൂരു: ഹൈബ്രിഡ് കഞ്ചാവടക്കമുള്ള 4.20 കോടിയുടെ മയക്കു മരുന്നുമായി ബെംഗളൂരുവിൽ മലയാളിയുൾപ്പെടെ...

ഉബർ ആപ്പ് വഴി ഇനി നമ്മ മെട്രോ ടിക്കറ്റുകൾ ബുക്ക് ചെയ്യാം

ബെംഗളൂരു: നഗരത്തിലെ നമ്മ മെട്രോ യാത്രക്കാർക്ക് ഇനി മുതല്‍ ഉബർ ആപ്പ്...

അ​ലോ​ക് സ​ഹാ​യ് ന​മ്മ മെ​ട്രോ​ പു​തി​യ ഡ​യ​റ​ക്ടര്‍

ബെംഗളൂ​രു: ന​മ്മ മെ​ട്രോ​യു​ടെ പു​തി​യ ഡ​യ​റ​ക്ട​റാ​യി അ​ലോ​ക് സ​ഹാ​യ് നി​യ​മിച്ചു. മു​ൻ...

മലയാളി വിദ്യാർഥിയെ ബെംഗളൂരുവില്‍ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി 

ബെംഗളൂരു: മലയാളി വിദ്യാർഥിയെ ബെംഗളൂരുവില്‍ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി.കോഴിക്കോട് വടകര...

ബെംഗളൂരുവില്‍ രാത്രികളിൽ തണുപ്പ് ഇനിയും കൂടുമെന്ന് മുന്നറിയിപ്പ്

ബെംഗളൂരു: നഗരത്തിലെ രാത്രികാല താപനില 12 ഡിഗ്രി സെൽഷ്യസിലേക്ക് താഴും എന്ന്...

ഗീസറിൽനിന്ന് വാതകച്ചോർച്ച: അമ്മയും നാല് വയസ്സുള്ള മകളും മരിച്ചു

ബെംഗളൂരു: കുളിമുറിയിലെ ഗീസറിൽനിന്നുള്ള വാതകച്ചോർച്ചയെത്തുടർന്ന് അമ്മയും നാലുവയസ്സുള്ള മകളും മരിച്ചു. ബെംഗളൂരു...

വിവാഹമോചന കേസുകള്‍ കൊണ്ടു മടുത്തു; ബെംഗളൂരുവിലെ ഈ ക്ഷേത്രത്തില്‍ വിവാഹങ്ങള്‍ക്ക് വിലക്ക്  

ബെംഗളൂരു: വിവാഹങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി ബെംഗളൂരുവിലെ ഒരു ക്ഷേത്രം. ഹലസുരു സോമേശ്വര സ്വാമി...

ഒരു കുടുംബത്തിലെ 3 പേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: നഗരത്തിലെ എസ്‌ജി പാളയത്ത് ഒരു കുടുംബത്തിലെ 3 പേരെ വീട്ടിൽ...

Related News

Popular Categories

You cannot copy content of this page