Tuesday, January 13, 2026
24.2 C
Bengaluru

‘പോറ്റി ആദ്യം കേറിയത് സോണിയാഗാന്ധിയുടെ വീട്ടിൽ’, മഹാതട്ടിപ്പുകാർ എങ്ങനെ സോണിയയുടെ അടുക്കലെത്തിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പോറ്റി ആദ്യം കയറിയത് കോൺഗ്രസ് നേതാവ് സോണിയാഗാന്ധിയുടെ വീട്ടിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്ഐടി അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു എന്നുപറയുന്നത് ആരോപണങ്ങൾക്ക് മറുപടി ഇല്ലാത്തതിനാലാണെന്നും അദ്ദേഹം പറഞ്ഞു. താനോ തന്റെ ഓഫീസോ അന്വേഷണത്തിൽ ഒരു ഇടപെടലും നടത്തുന്നില്ല എന്നും ചില കാര്യങ്ങളിൽ മറുപടിയില്ലാത്ത അവസ്ഥ വരുമ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണങ്ങൾ ഉയർത്തുകയാണെന്നും മുഖ്യമന്ത്രി മറുപടി നൽകി. ഹൈക്കോടതി നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എസ്ഐടി നല്ല നിലയിൽ അവരുടെ ചുമതല നിർവഹിക്കുന്നുണ്ട് എന്നും പരാതികൾ ഉയർന്നുവന്നിട്ടില്ല എന്നും മുഖ്യമന്ത്രി വിശദീകരിച്ചു. പുതുവർഷത്തെ ആദ്യ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വര്‍ണ്ണക്കൊള്ളക്കേസ് പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും സോണിയാ ഗാന്ധിയും ഒന്നിച്ചുള്ള ചിത്രം ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തിന് നേരെ നിരവധി ചോദ്യങ്ങളാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. എങ്ങനെ പോറ്റിയും മറ്റ് പ്രതികളും എംപിമാരും ഒരുമിച്ച് വന്നത്. പോറ്റി വിളിച്ചാല്‍ പോകേണ്ടയാളാണോ ഇവര്‍. അന്വേഷണം കൃത്യമായി നടക്കട്ടെ. സോണിയ ഗാന്ധിയും അടൂര്‍ പ്രകാശും പത്തനംതിട്ട എംപിയുമായുള്ള ചിത്രമാണ് പുറത്തുവന്നത്. സോണിയ ഗാന്ധിയുടെ കൂടെ നിന്നത് പോറ്റിയും സ്വര്‍ണ വ്യാപാരിയുമാണ്. രണ്ടുപേരും എങ്ങനെ ഒരുമിച്ചു വന്നുവെന്നും മുഖ്യമന്ത്രി ചോദിച്ചു

മഹാതട്ടിപ്പുകാർക്ക് സോണിയയുടെ അടുത്തെത്താൻ എങ്ങനെ കഴിഞ്ഞു? കട്ടയാളും കട്ടമുതൽ വാങ്ങിച്ചയാളും ഒരുമിച്ച് അവിടെയത്തി. പോറ്റി വിളിച്ചാൽ പോകേണ്ടയാളാണോ അടൂർ പ്രകാശ്?

കേസില്‍ സിബിഐ അന്വേഷണം ഇപ്പോൾ ആവശ്യമില്ല. കടകംപളളിയെ ചോദ്യംചെയ്തത് വ്യക്തതവരുത്താനാവും. എസ്ഐടിക്ക് പലകാര്യങ്ങളിലും വ്യക്തത വരുത്താനുണ്ടാവും.സിപിഐ ചതിയും വഞ്ചനയും കാണിക്കുന്ന പാർട്ടിയല്ല. അവർ എൽഡിഎഫിലെ പ്രധാന ഘടകകക്ഷിയാണ്. സിപിഐയുമായി സിപിഎമ്മിന് നല്ലബന്ധമാണ്’- മുഖ്യമന്ത്രി പറഞ്ഞു.

‘അതിദാരിദ്ര്യമുക്തർ വീണ്ടും ദാരിദ്ര്യത്തിലേക്ക് പോകരുത്. അതിനാൽ സൂക്ഷ്മതയോടെ അതിദാരിദ്ര്യമുക്ത പദ്ധതി മുന്നോട്ടുകൊണ്ടുപാേകണം. തദ്ദേശ തിരഞ്ഞെടുപ്പ് വാദപ്രതിവാദങ്ങൾ കഴിഞ്ഞു. പുതിയ ഭരണസമിതിക്ക് പുതിയ ഉത്തരവാദിത്തങ്ങളാണ്. ഭരണ പ്രതിപക്ഷ വേർതിരിവ് തദ്ദേശസ്ഥാപനങ്ങളിലില്ല. മാലിന്യമുക്തപദ്ധതികൾക്ക് തദ്ദേശസ്ഥാപനങ്ങൾ മുൻഗണന നൽകണം.

ദുരന്തബാധിതരെ ചേർത്തുനിറുത്തിയതിൽ ചാരിതാർത്ഥ്യമുണ്ട്. വയനാട് ടൗൺഷിപ്പ് നിർമാണം പുരോഗമിക്കുകയാണ്. അത്യാധുനികമായ എല്ലാ സൗകര്യങ്ങളും ടൗൺഷിപ്പിലുണ്ടാവും. ഏറ്റവും മികച്ച നിർമാണ സാമഗ്രികളാണ് ഉപയോഗിക്കുന്നത്. ഇവയുടെ ഗുണമേന്മയും പരിശോധിക്കുന്നുണ്ട്. ഒന്നാംഘട്ടത്തിലെ വീടുകൾ അടുത്തമാസം കൈമാറും. വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
SUMMARY: ‘The potty first came to Sonia Gandhi’s house’, says the Chief Minister, explaining how the big fraudsters reached Sonia’s house

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

“അവനൊപ്പം”; രാഹുലിനെ പിന്തുണച്ച്‌ കോണ്‍ഗ്രസ് നേതാവ് ശ്രീനാ ദേവി കുഞ്ഞമ്മ

പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗ കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് പരസ്യ...

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാളി എഎസ്‌ഐ മരിച്ചു

ബെംഗളൂരു: വീട്ടിൽ കരിയിലകൾ കത്തിക്കുന്നതിനിടെയുണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ മംഗളൂരു പാണ്ഡേശ്വരം...

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന് പവന് 280 രൂപ...

പ്രധാനമന്ത്രിക്ക് ഇനി പുതിയ ഓഫീസ്; സേവാതീര്‍ഥിലേക്ക് മാറ്റം ഉടന്‍

ന്യൂഡല്‍ഹി: സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച പ്രധാനമന്ത്രിയുടെ ഓഫീസ് (പി.എം.ഒ)...

ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം; മരണം 648 ആയി

ടെഹ്‌റാന്‍: ഇറാനില്‍ നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ മരണം 600 കടന്നു....

Topics

ബംഗ്ലാദേശി കുടിയേറ്റക്കാരെന്ന് സംശയിക്കുന്ന രണ്ട് പേര്‍ ബെംഗളൂരുവില്‍ പിടിയില്‍

ബെംഗളൂരു: അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെന്ന് സംശയിക്കുന്ന രണ്ട് പേരെ ഹെബ്ബഗോഡി പോലീസ്...

ജയിലിലേക്ക് മൊബൈൽ ഫോൺ കടത്താൻ ശ്രമം; യുവതി പിടിയിലായി

ബെംഗളൂരു: സ്വകാര്യ ഭാഗത്ത് മൊബൈൽ ഫോൺ ഒളിപ്പിച്ച് ജയിലിനുള്ളിലേക്ക് കടത്താൻ ശ്രമിച്ച...

ലാൽബാഗ് പുഷ്പമേളയ്ക്ക് നാളെ തുടക്കം

ബെംഗളൂരു : റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ലാൽബാഗ് പുഷ്പമേള നാളെ...

ലോക റെക്കോർഡ് സ്വന്തമാക്കി ‘മെഗാ ബൈബിൾ പകർത്തിയെഴുത്ത്’

ബെംഗളൂരു: ബാബുസാഹിബ് പാളയ സെന്റ്‌ ജോസഫ് ഇടവക സിൽവർ ജൂബിലിയൊടനുബന്ധിച്ച് നടത്തിയ...

മെട്രോ പിങ്ക് ലൈനില്‍ പരീക്ഷണ ഓട്ടം ഇന്നുമുതൽ

ബെംഗളൂരു: നമ്മ മെട്രോയുടെ പിങ്ക് ലൈനില്‍ കല്ലേന അഗ്രഹാര മുതൽ താവരക്കരെ...

എറണാകുളം ഇന്റർസിറ്റി, മംഗളൂരു-കണ്ണൂർ എക്സ്പ്രസ് ട്രെയിനുകള്‍ പുറപ്പെടുന്ന സ്റ്റേഷനുകള്‍ മാറ്റിയത് മാർച്ച് 11 വരെ തുടരും

ബെംഗളൂരു: എറണാകുളം ഇന്റർസിറ്റിയും മംഗളൂരു വഴിയുള്ള കണ്ണൂർ എക്സ്പ്രസും പുറപ്പെടുന്ന സ്റ്റേഷനുകള്‍...

കന്നഡ എഴുത്തുകാരി ആശാ രഘുവിനെ ജീവനൊടുക്കിയനിലയിൽ കണ്ടെത്തി

ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരിയും പ്രസാധകയുമായ ആശാ രഘുവിനെ (46) മരിച്ച...

Related News

Popular Categories

You cannot copy content of this page