വയനാട്: മുട്ടിൽ മാണ്ടാട് ജനവാസ മേഖലയിൽ പുള്ളിപുലിയെ കണ്ടതായി പ്രദേശവാസി . മുട്ടിൽ മാണ്ടാട് മലയിലെ പ്ലാക്കൽ സുരാജിന്റെ വീടിനോട് ചേർന്നുള്ള തോട്ടത്തിലാണ് ശനിയാഴ്ച രാത്രി എട്ടോടെ പുലിയെ കണ്ടത്. വളർത്തു പൂച്ച കരയുന്ന ശബ്ദം കേട്ട് വീട്ടുകാർ നോക്കിയപ്പോൾ പുലി പൂച്ചയെ കടിച്ചു പിടിച്ചിരിക്കുന്നതാണ് കണ്ടത്. ശബ്ദം ഉണ്ടാക്കിയപ്പോൾ പുലി പൂച്ചയെ നിലത്തിട്ട് ഓടി മറഞ്ഞു. പുലി ഒരു പൂച്ചയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പുലിയുടെ സാനിധ്യം പ്രദേശവാസികളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. വനം വകുപ്പ് പ്രദേശത്ത് പരിശോധന നടത്തി.
SUMMARY: Leopard in Wayanad residential area
വയനാട് ജനവാസ മേഖലയിൽ പുലി
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories














