പിണ്ഡോദരി മോളേ, നിന്റെ ഭര്‍ത്താവ് പെണ്ണ് കേസില്‍പെട്ടതിനേക്കാള്‍ നീ വിഷമിക്കും; നടി സ്നേഹയ്ക്കെതിരെ സത്യഭാമ

കൊച്ചി: നർത്തകൻ ആർ.എല്‍.വി. രാമകൃഷ്ണനെതിരെ നടത്തിയ ജാതി അധിക്ഷേപത്തിന് പിന്നാലെ, പ്രശസ്ത നടി സ്നേഹ ശ്രീകുമാറിനെതിരെ വ്യക്തിപരമായി അധിക്ഷേപിച്ച്‌ കലാമണ്ഡലം സത്യഭാമ വീണ്ടും രംഗത്ത്. സ്നേഹയെ ബോഡി ഷേമിംഗ് നടത്തിയും ഭർത്താവ് ശ്രീകുമാറിനെതിരെ ഉണ്ടായ പഴയ കേസുകളെ പരാമർശിച്ചുമാണ് സത്യഭാമ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

മുമ്പ് സത്യഭാമയുടെ വിവാദ നിലപാടുകളെ സ്നേഹ വിമർശിച്ചിരുന്നു. ഇതിലുള്ള പകവീട്ടലെന്നോണമാണ് സ്നേഹയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി അധിക്ഷേപകരമായ വീഡിയോ സത്യഭാമ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. സ്നേഹയുടെ ശാരീരിക പ്രത്യേകതകളെ കടന്നാക്രമിച്ചുകൊണ്ടാണ് സത്യഭാമ വീഡിയോയില്‍ സംസാരിക്കുന്നത്. “വീർത്ത കവിളും ആകപ്പാടെ ഉരുണ്ടിരിക്കുന്ന ഒരുത്തി” എന്ന് സ്നേഹയെ വിശേഷിപ്പിച്ച അവർ, “പിണ്ഡോദരി മോളേ” എന്ന് വിളിച്ചാണ് അധിക്ഷേപം തുടർന്നത്.

സ്നേഹ അഭിനയിക്കുന്ന ജനപ്രിയ പരിപാടിയായ ‘മറിമായ’ത്തെയും സത്യഭാമ വീഡിയോയില്‍ താഴ്ത്തിക്കെട്ടി സംസാരിക്കുന്നുണ്ട്. കഞ്ഞി കുടിച്ചു ജീവിക്കാനാണ് സ്നേഹ ഇത്തരം പരിപാടികളില്‍ അഭിനയിക്കുന്നതെന്നും, സ്നേഹ പഠിച്ച ഓട്ടംതുള്ളല്‍ എന്ന കലയെ വേണ്ട രീതിയില്‍ ബഹുമാനിക്കുന്നില്ലെന്നും സത്യഭാമ ആരോപിച്ചു.

സ്നേഹയെ മാത്രമല്ല, സ്നേഹയുടെ ഭർത്താവും നടനുമായ ശ്രീകുമാറിനെയും സത്യഭാമ വീഡിയോയില്‍ വലിച്ചിഴച്ചു. ശ്രീകുമാർ മുമ്പ് ഉള്‍പ്പെട്ട ചില കേസുകളെ പരിഹസിച്ച സത്യഭാമ, സ്നേഹയെ ഒരു പൊതുവേദിയില്‍ വെച്ച്‌ നേരിടുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്തു.

“നിന്നെ ഏതേലും പൊതുവേദിയില്‍ വെച്ച്‌ ഞാൻ കാണും. അന്ന് നീ നിന്റെ ഭർത്താവ് പെണ്ണ് കേസില്‍ പെട്ടതിനേക്കാള്‍ കൂടുതല്‍ വിഷമിക്കും. എനിക്ക് എതിരെ നീ ഇട്ട വീഡിയോ ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. തല്‍ക്കാലം ഇത് ഇരിക്കട്ടെ.” – സത്യഭാമയുടെ ഭീഷണിയിങ്ങനെയായിരുന്നു.

SUMMARY: Sathyabhama against actress Sneha

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പത്മശ്രീ ചെറുവയല്‍ രാമൻ അന്തരിച്ചു

വയനാട്: പദ്‌മശ്രീ ജേതാവും വയനാട്ടിലെ പാരമ്പര്യ നെല്‍വിത്ത് സംരക്ഷകനും അറിയപ്പെടുന്ന ജൈവ...

കൊച്ചിയില്‍ ജൂതപ്പള്ളിക്ക് തീയിട്ട സംഭവം; പ്രതിയുടെ ഫോണില്‍ ദൂരൂഹ ചാറ്റുകള്‍, തീവ്രവാദ ബന്ധം സംശയിച്ച്‌ പോലീസ്

കൊച്ചി: എറണാകുളം മാർക്കറ്റിന് സമീപമുള്ള ചരിത്രപ്രസിദ്ധമായ കടവുംഭാഗത്ത് ജൂതപ്പള്ളിക്ക് മുന്നില്‍ തീയിട്ട...

നാട്ടികയിലെ ടോള്‍ പിരിവിന് ഇടക്കാല സ്റ്റേ ഇല്ല: വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: ദേശീയപാത 66-ല്‍ നാട്ടികയിലെ ടോള്‍ പിരിവിന് ഹൈക്കോടതി ഇടക്കാല സ്റ്റേ...

ബോംബ് ഭീഷണി; എയര്‍ ഇന്ത്യ വിമാനം ജയ്പൂരില്‍ അടിയന്തരമായി ഇറക്കി

ജയ്പൂർ: ഫ്രാങ്ക്ഫർട്ടില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനത്തിന് ബോംബ്...

സ്വർണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്നും ഇടിവ്. ഒരു ഗ്രാം സ്വർണത്തിന് 95...

ജന്തര്‍ മന്തര്‍ പ്രതിഷേധം; സിജെപി നേതാക്കള്‍ക്കെതിരേ കേസെടുത്ത് ഡല്‍ഹി പോലീസ്

ഡല്‍ഹി: ജന്തര്‍ മന്തറില്‍ ഇന്ന് നടത്തിയ മിന്നല്‍ പ്രതിഷേധത്തില്‍ സിജെപി നേതാക്കള്‍ക്കെതിരെ...

മമതാ ബാനര്‍ജിക്ക് നേരെ ആക്രമണശ്രമം; യുവതി കസ്റ്റഡിയില്‍

കൊല്‍ക്കത്ത: ബംഗാള്‍ മുൻമുഖ്യമന്ത്രി മമതാ ബാനർജിക്ക് നേരെ ആക്രമണശ്രമമുണ്ടായെന്ന് ടിഎംസി. കാളിഘട്ടിലെ...

Related Articles

Popular Categories