തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപ്പിഴവ് ആരോപണം; 37കാരൻ മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ചികിത്സാപ്പിഴവ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചതായി പരാതി. 37കാരൻ ബിസ്മില്ലാഖാനാണ് മരിച്ചത്. സഹോദരി നജ്മ ബീഗമാണ് പരാതി നല്‍കിയത്. മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനാണ് പരാതി നല്‍കിയത്. ആറ്റിങ്ങല്‍ ആലങ്കോട് സ്വദേശിയാണ് മരിച്ച ബിസ്മില്ലാഖാൻ. രോഗിയെ മാനസികമായി പീഡിപ്പിച്ചെന്നാണ് ഉയർന്നുവരുന്ന പരാതി.

ചികിത്സാപ്പിഴവും അവഗണനയും ആരോപിച്ചാണ് കുടുംബം പരാതി നല്‍കിയത്. സംഭവത്തില്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തുക, ശസ്ത്രക്രിയ വൈകിയതിന്റെ കാരണങ്ങളും മുഴുവൻ ചികിത്സാ രേഖകളും പരിശോധിക്കുക എന്നിവയാണ് ആവശ്യം. ഹൃദയസംബന്ധമായ അസുഖത്തിന് അടിയന്തര തൊറാസിക് സർജറി നിർദ്ദേശിച്ചിരുന്ന രോഗി മരിച്ചത് ഡോക്ടറുടെ പിന്തിരിപ്പിക്കുന്ന നിലപാടും അമിത ചെലവ് ആവശ്യപ്പെട്ടതും മൂലമാണെന്നാണ് ആരോപണം.

ജീവൻ തിരിച്ചുകിട്ടാൻ ഒരു ശതമാനം പോലും സാധ്യതയില്ലെന്ന് പറഞ്ഞ് ഡോക്ടർ പിന്തിരിപ്പിച്ചതായും 7.5 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടതായും സഹോദരി നജ്മ ബിഷീബീഗത്തിന്റെ പരാതി. സൂപ്രണ്ടുമായി സംസാരിച്ചപ്പോള്‍ 2.5 ലക്ഷം രൂപ മതിയെന്ന് വ്യക്തമായെങ്കിലും ഡോക്ടറുടെ പെരുമാറ്റം മൂലം മനോവിഷമത്തിലായ രോഗി മരണപ്പെട്ടുവെന്നാണ് കുടുംബം പറയുന്നത്.

SUMMARY: Allegations of medical negligence surface again at Thiruvananthapuram Medical College; 37-year-old man dies

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തിരുപറംകുണ്‍ട്രത്ത് ദീപത്തൂണില്‍ കാര്‍ത്തിക ദീപം തെളിയിച്ചു

ചെന്നൈ: മധുര തിരുപ്പരന്‍കുണ്‍ട്രത്തെ മലമുകളില്‍ ദര്‍ഗക്കു സമീപത്തെ കല്‍ത്തൂണില്‍ സുപ്രിംകോടതി ഉത്തരവ്...

ബെംഗളൂരു ലോഡ്ജിലെ മലയാളി യുവതിയുടെ കൊലപാതകം; പിന്നില്‍ സംശയരോഗമെന്ന് പോലീസ്

ബെംഗളൂരു: ജോലി അന്വേഷിച്ച്‌ ബെംഗളൂരുവിലെത്തിയ മലയാളി നഴ്സ് ഗംഗയുടെ (22) കൊലപാതകത്തില്‍...

മയക്കുവെടിയേറ്റിട്ടും ആരോഗ്യവാനായി ചക്കക്കൊമ്പൻ; ആനയിറങ്കല്‍ ജലാശയത്തിന് സമീപം, നിരീക്ഷണം തുടര്‍ന്ന് വനംവകുപ്പ്

ഇടുക്കി: മയക്കുവെടിയേറ്റ ചക്കക്കൊമ്പൻ ആരോഗ്യവാനായി തുടരുന്നതായി വനംവകുപ്പ്. ആനയിറങ്കല്‍ ജലാശയത്തിന് സമീപം...

പൂജാ ബംബര്‍ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു: ഒന്നാം സമ്മാനം അടിച്ചത് പാലക്കാട്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 2026-ലെ പൂജ ബമ്പർ ലോട്ടറി...

ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ വാഹനാപകടം; 2 മലയാളികൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരുക്ക്

ബെംഗളൂരു: കർണാടകയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി വിദ്യാർഥികൾക്ക് ദാരുണാന്ത്യം. ഒരാൾക്ക് ഗുരുതര...

ബലാത്സംഗക്കേസ്: സംവിധായകൻ ലിജു കൃഷ്ണയെ വെറുതെവിട്ട് കോടതി

കൊച്ചി: ബലാത്സംഗക്കേസില്‍ സംവിധായകന്‍ ലിജു കൃഷ്ണയെ കോടതി വെറുതെ വിട്ടു. എറണാകുളം...

ഇന്ത്യ സഖ്യത്തിന് തിരിച്ചടി; മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ ഡി എം കെ പിന്തുണക്കും

ഡല്‍ഹി: മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ച്‌ ഡിഎംകെ. അടുത്തയാഴ്ച പാർലമെന്‍റിന്‍റെ...

നിർദ്ധനരായ കുടുംബത്തിനു വീടൊരുക്കി കെ.കെ.എഫ് ട്രസ്റ്റ്; കർണാടകയിലുടനീളം 100 വീടുകൾ നിർമ്മിക്കാൻ ലക്ഷ്യം

ബെംഗളൂരു: മൈസൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കന്നഡ കൈരളി ഫോറം ട്രസ്റ്റിന്റെ (കെ.കെ.എഫ്)...

Related Articles

Popular Categories