പത്തനംതിട്ട: അടൂരില്‍ വീടുപണിക്കു വേണ്ടി സൂക്ഷിച്ചിരുന്ന ജനല്‍ പാളി ദേഹത്തേയ്ക്ക് വീണ് ഏഴ് വയസുകാരൻ മരിച്ചു. അടൂർ ഏഴംകുളം അറുകാലിക്കല്‍ വെസ്റ്റ് ചരുവിള പുത്തൻവീട്ടില്‍ തനൂജ് കുമാറിന്‍റേയും ആര്യയുടേയും മകൻ ദ്രുപത് തനൂജ് ആണ് മരിച്ചത്. ഓമല്ലൂർ കെവിയിലെ ഒന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു.
വീടുപണിക്കു വേണ്ടി സൂക്ഷിച്ചിരുന്ന ജനല്‍ കട്ടളയാണ് അബദ്ധത്തില്‍ ദ്രുപതിന്‍റെ ശരീരത്തിലേയ്ക്ക് വീണത്. തലയ്ക്കാണ് പരുക്കേറ്റത്. ഉടൻ അടൂരിലെ സ്വകാര്യ ആശുപത്രയില്‍ എത്തിച്ചെങ്കിലും മരിച്ചു. കോന്നി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകുന്നേരത്തോടെ മൃതദേഹം വീട്ടില്‍ എത്തിച്ചു. അടൂർ ഹോളി ഏഞ്ചല്‍സ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ അദ്വൈതാണ് സഹോദരൻ. ദ്രുപതിന്‍റെ സംസ്കാര ചടങ്ങുകള്‍ തിങ്കളാഴ്ച നടക്കും.
SUMMARY: Seven-year-old dies after window pane saved for house construction falls on him














