ബെംഗളൂരു: ശിവമൊഗ്ഗയിലെ തീര്‍ഥഹള്ളിയില്‍ കര്‍ണാടക ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് 4 പേര്‍ മരിച്ചു. ചിക്കമഗളൂരു ശൃംഗേരി മെനാസെ സ്വദേശികളായ ഫാത്തിമാബി (70), റിഹാന്‍ (14), ജയന്‍ (12), റാഹില്‍ (9) എന്നിവരാണു മരിച്ചത്. ചൊവ്വാഴ്ച രാത്രി ദേശീയപാത 169 ലെ ഭാരതിപുര തടാകത്തിനു സമീപത്തായിരുന്നു അപകടം.
ചന്നഗിരിയിലെ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം ശൃംഗേരിയിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. ബസിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പരുക്കേറ്റവരെ തീര്‍ത്ഥഹള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ ഡ്രൈവര്‍ റിയാസ് അഹമ്മദ്, കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ എന്നിവര്‍ക്കെതിരെ തീര്‍ത്ഥഹള്ളി പോലീസ് കേസ് എടുത്തു.
SUMMARY: 4 killed in Karnataka RTC bus and car collision














