Friday, January 16, 2026
24.5 C
Bengaluru

മമത ബാനര്‍ജിക്ക് സുപ്രീം കോടതില്‍ തിരിച്ചടി; ഇഡിക്കെതിരായ കേസിന് സ്റ്റേ

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിക്ക് തിരിച്ചടിയായി സുപ്രീം കോടതി വിധി. രാഷ്ട്രീയ കണ്‍സള്‍ട്ടൻസി സ്ഥാപനമായ ഐ-പിഎസി ഓഫീസില്‍ നടത്തിയ റെയ്ഡ് തടസ്സപ്പെടുത്തിയെന്നാരോപിച്ച്‌ നല്‍കിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൻ്റെ ഹർജിയില്‍ മമത ബാനർജിക്ക് നോട്ടീസയച്ച്‌ സുപ്രീംകോടതി. ജനുവരി 8-ന് നടന്ന റെയ്ഡിനിടെ മമത ബാനർജിയും സംസ്ഥാന പോലീസും ചേർന്ന് ഉദ്യോഗസ്ഥരെ തടഞ്ഞുവെന്ന ഇഡിയുടെ ഹർജി പരിഗണിച്ചാണ് കോടതി നടപടി.

ബംഗാള്‍ ഡിജിപി രാജീവ് കുമാർ, കൊല്‍ക്കത്ത പോലീസ് കമ്മീഷണർ മനോജ് കുമാർ വെർമ്മ എന്നിവരെ സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇഡി സുപ്രീം കോടതിയില്‍ സമർപ്പിച്ച ഹർജിയില്‍ ആഭ്യന്തര മന്ത്രാലയം, കേന്ദ്ര പഴ്‌സണല്‍ ആൻഡ് ട്രെയിനിംഗ് വകുപ്പ്, മമതാ ബാനർജി, ബംഗാള്‍ സർക്കാർ എന്നിവരില്‍ നിന്നും കേസ് പരിഗണിച്ച ജസ്‌റ്റിസ് പ്രശാന്ത് മിശ്ര, ജസ്റ്റിസ് വിപുല്‍ പഞ്ചോളി എന്നിവരടങ്ങുന്ന ബെഞ്ച് മറുപടി തേടി. പ്രശ്‌നത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിലും കോടതി മറുപടി തേടിയിട്ടുണ്ട്.

പ്രഥമദൃഷ്‌ട്യാ ഇഡിയുടെ ഹർജിയില്‍ ഗൗരവകരമായ കാര്യങ്ങളുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വിഷയത്തില്‍ സംസ്ഥാന ഏജൻസികളുടെ ഇടപെടലും അന്വേഷണവും ഗൗരവകരമാണെന്നാണ് കോടതി പറഞ്ഞത്. ‘ഇവിടെ ഉയർന്നുവരുന്ന വലിയ ചോദ്യങ്ങളുണ്ട്. അതിന് ഉത്തരം ലഭിച്ചില്ലെങ്കില്‍ അത് നിയമരാഹിത്യത്തിലേക്ക് നയിച്ചേക്കും. ഗുരുതരമായ ഒരു കുറ്റകൃത്യം അന്വേഷിക്കാൻ കേന്ദ്ര ഏജൻസികള്‍ ശ്രമിക്കുമ്പോള്‍ പാർട്ടി പ്രവർത്തനം വഴി അവ തടസപ്പെടുത്താമോ?’കോടതി ചോദിച്ചു. കേസില്‍ വാദം കേള്‍ക്കലിനിടെ കൊല്‍ക്കത്ത ഹൈക്കോടതിയിലുണ്ടായ അരാജകത്വത്തില്‍ വളരെ അസ്വസ്ഥതയുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കുന്നു.

SUMMARY: Mamata Banerjee suffers setback in Supreme Court; Case against ED stays

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

എം.ആര്‍. അജിത് കുമാറിനെതിരെ എക്സൈസ് ഓഫീസേഴ്സ് അസോസിയേഷൻ; പരാതി മന്ത്രിക്ക് നല്‍കും

തിരുവനന്തപുരം: എക്സൈസ് കമ്മീഷണർ എം.ആർ. അജിത് കുമാറിനെതിരേ ഉദ്യോഗസ്ഥ സംഘടന. നയപരമല്ലാത്ത...

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇടിവ്. പവന് 160 രൂപ താഴ്ന്ന് 1,05,160...

നോട്ട് എഴുതി തീര്‍ന്നില്ല; കുട്ടിയെ ക്രൂരമായി മര്‍ദിച്ച്‌ ട്യൂഷൻ സെന്റര്‍ ഉടമ

കൊല്ലം: കൊല്ലം മയ്യനാട് ട്യൂഷൻ അധ്യാപകൻ വിദ്യാർഥിയെ മർദ്ദിച്ചതായി പരാതി. പാഠഭാഗം...

കുഞ്ഞിന്റെ അച്ഛൻ എന്ന ബോണ്ട് രാഹുലിനോടുണ്ടായിരുന്നു; അതിജീവിതയുടെ ശബ്ദ സന്ദേശം പുറത്ത്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയുടെ ശബ്ദ സന്ദേശം പുറത്ത്....

കർണ്ണശപഥം കഥകളി നാളെ

ബെംഗളൂരു: ഈസ്റ്റ് കൾച്ചറൽ അസോസിയേഷനും ബാംഗ്ലൂർ ക്ലബ്ബ് ഫോർ കഥകളി ആന്റ്...

Topics

ജാലഹള്ളി സെന്റ് തോമസ് ഫൊറോന പള്ളി തിരുനാളിന് ഇന്ന് തുടക്കം

ബെംഗളൂരു: ജാലഹള്ളി സെന്റ് തോമസ് ഫൊറോന പള്ളി തിരുനാളിന് ഇന്ന് കൊടിയേറും....

കാര്‍ സൈലന്‍സറില്‍ മോഡിഫിക്കേഷന്‍ നടത്തി; മലയാളി വിദ്യാര്‍ഥിക്ക് 1.11 ലക്ഷം പിഴ

ബെംഗളൂരു: കാര്‍ സൈലന്‍സറില്‍ അമിതശബ്ദമുണ്ടാക്കുന്ന വിധത്തില്‍ മോഡിഫിക്കേഷന്‍ വരുത്തിയതിന് മലയാളി വിദ്യാര്‍ഥിക്ക്...

വൈബ്രൻ്റ് ഹ്യൂസ്; മലയാളി ചിത്രകാരന്മാരുടെ ചുമർചിത്രപ്രദർശനം 21 മുതല്‍

ബെംഗളൂരു: കർണാടക ചിത്രകലാപരിഷത്ത് ഗാലറിയിൽ ജനുവരി 21 മുതല്‍ മലയാളി ചിത്രകാരന്മാരുടെ...

ബെംഗളൂരു-കോട്ടയം റൂട്ടില്‍ സ്പെഷ്യൽ ട്രെയിൻ 

ബെംഗളുരു: പൊങ്കൽ, മകരസംക്രാന്തി അവധിയോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരു-കോട്ടയം റൂട്ടിൽ സ്പെഷ്യൽ...

നമ്മ മെട്രോയില്‍ ക്യുആർ കോഡ് അധിഷ്ഠിത പാസില്‍ പരിധിയില്ലായാത്ര; പുതിയ സംവിധാനം ഇന്ന് മുതല്‍ 

ബെംഗളൂരു: യാത്രക്കാരുടെ സൗകര്യം വർദ്ധിപ്പിക്കുന്നതിനും ഡിജിറ്റൽ ടിക്കറ്റിംഗ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായും ക്യുആർ...

ഗരീബ്‌രഥിൽ ഒരു കോച്ച് വര്‍ധിപ്പിച്ചു

ബെംഗളൂരു: യശ്വന്തപുര–തിരുവനന്തപുരം നോർത്ത് ഗരീബ്‌രഥ് എക്സ്പ്രസില്‍ (12257) ഇന്ന് മുതൽ 20...

ലാൽബാഗിൽ റിപ്പബ്ലിക് ദിന പുഷ്പമേള തുടങ്ങി

ബെംഗളൂരു: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 219-ാമത് പുഷ്പമേളയ്ക്ക് ലാൽബാഗിൽ തുടക്കമായി....

ഒമ്പത് അമൃത് ഭാരത് ട്രെയിനുകൾ പ്രഖ്യാപിച്ചു; ബംഗാളില്‍ നിന്ന് ബെംഗളൂരുവിലേക്ക് സര്‍വീസ്, കേരളത്തിന് ഒന്നുമില്ല

ന്യൂഡല്‍ഹി: രാജ്യത്ത് ഒന്‍പത് റൂട്ടുകളില്‍ പുതിയ അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍...

Related News

Popular Categories

You cannot copy content of this page