
ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം കൊത്തന്നൂര്‍ യൂണിറ്റ് ക്രിസ്മസ് ന്യൂ ഇയര്‍ പരിപാടി സ്‌നേഹ സംഗമം സംഘടിപ്പിച്ചു. മുന്‍ മന്ത്രി അരവിന്ദ് ലിംബാവലി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് കണ്‍വീനര്‍ ജെയ്‌സന്‍ ലുക്കോസ് അധ്യക്ഷത വഹിച്ചു. സമാജം പ്രസിഡന്റ് ഹനീഫ്, ജനറല്‍ സെക്രട്ടറി റജികുമാര്‍, ഫാദര്‍ ഇരുദരാജ്, ഫാദര്‍ മാത്യു വഴപ്പറമ്പില്‍, പ്രസാദ് പി വി (ഇന്ദിരാനഗര്‍ കോളേജ് ഓഫ് നഴ്‌സിംഗ്) എന്നിവര്‍ സംസാരിച്ചു.
ട്രഷറര്‍ ജോര്‍ജ് ജോസഫ്, അസിസ്റ്റന്റ് സെക്രട്ടറി അനില്‍കുമാര്‍, ഓര്‍ഗനൈസിങ് സെക്രട്ടറി വിനു ജി, കള്‍ച്ചറല്‍ സെക്രട്ടറി വി മുരളീധരന്‍, രക്ഷധികാരി തോമസ് പയ്യപ്പള്ളി, യൂണിറ്റ് ജോയിന്റ് കണ്‍വീനര്‍മാരായ രാജേഷ് കെ ബി, അഗസ്റ്റിന്‍ കെ ഡി, ഫൈനാന്‍സ് കണ്‍വീനര്‍ ക്യാപ്റ്റന്‍ ശങ്കര്‍ ദാസ്, ബിനോയ് ഫ്രാന്‍സിസ്, ജോയ് കോയിക്കര, ശ്രീകാന്ത്, ഷിനോജ് ജോസഫ്, പോള്‍ ഫ്രാന്‍സിസ്, ബിബി ഫിലിപ്പ്, പിള്ള, ഷിമ്മി ഷുക്കൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പ്രോഗ്രാം കണ്‍വീനര്‍ ബിനോയ് സ്‌കറിയ സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ സിന്റോ പി സിംലാസ് നന്ദിയും പറഞ്ഞു.
ഇന്റര്‍സോണ്‍ വടം വലി, ശിങ്കാരിമേളം,കലാപരിപാടികള്‍ സെവന്‍സ് രാഗാസ് അവതരിപ്പിച്ച ഗാനസന്ധ്യ, സ്‌നേഹവിരുന്ന് എന്നിവ നടന്നു.
SUMMARY: Kerala Samajam Sneha Sangamam














