ബെംഗളൂരു: ഈസ്റ്റ് കൾച്ചറൽ അസോസിയേഷനും ബാംഗ്ലൂർ ക്ലബ്ബ് ഫോർ കഥകളി ആന്റ് ദി ആർട്സും സംയുക്തമായി അവതരിപ്പിക്കുന്ന കർണ്ണശപഥം കഥകളി ശനിയാഴ്ച ഇന്ദിരാ നഗർ ഇസിഎ ഹാളിൽ അരങ്ങേറും. വൈകുന്നേരം 6 മണിക്കാണ് പരിപാടി. ദുര്യോധനനായി കലാക്ഷേത്രം പ്രിയ നമ്പൂതിരി, ഭാനുമതിയായി മിഥില ജയൻ, കർണ്ണനായി കലാമണ്ഡലം വൈശാഖ് രാജശേഖരൻ, ദുശ്ശാസനനായി കലാമണ്ഡലം അരുൺകുമാർ, കുന്തിയായി കലാമണ്ഡലം രാജശേഖരൻ എന്നിവർ അരങ്ങിലെത്തും. തൃപ്പൂണിത്തറ അർജുൻ രാജ്, ശ്രീദേവൻ നരിപ്പറ്റ എന്നിവർ പശ്ചാത്തല ഗാനങ്ങൾ ആലപിക്കും. കലാമണ്ഡലം സുധീഷ് കലാമണ്ഡലം ശ്രീജിത്ത്, കലാനിലയം രാജീവ്, കലാമണ്ഡലം പത്മനാഭൻ, രാജശ്രീ വെള്ളിനേഴി എന്നിവർ സംഗീതമൊരുക്കും.
SUMMARY: Karnaspatham Kathakali on 17th














