
കൊല്ലം: അരുണാചൽപ്രദേശിലേക്ക് വിനോദയാത്രപോയ എഴംഗ മലയാളിസംഘം തടാകത്തിൽ അപകടത്തിൽപ്പെട്ടു. കൊല്ലം സ്വദേശിയായ യുവാവ് മരിച്ചു. ഒരാളെ കാണാതായി. നെടുമ്പന പുത്തൻചന്ത മേലൂട്ട് വീട്ടിൽ പ്രകാശിന്റെയും മഞ്ജുവിന്റെയും മകൻ വിനു പ്രകാശ് (26) ആണ് മരിച്ചത്. വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശിയെയാണ് കാണാതായത്. അരുണാചൽ തവാങ് ജില്ലയിലെ സേല തടാകത്തിൽ വെള്ളിയാഴ്ചയാണ് അപകടം. ഐസ് പാളികൾ മൂടിയ തടാകത്തിന് മുകളിലൂടെ നടന്നപ്പോൾ പാളികൾ തകർന്ന് താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് വിവരം. തടാകത്തിലേക്ക് ഇറങ്ങരുതെന്ന മുന്നറിയിപ്പ് അവഗണിച്ചാണ് സംഘം ഇറങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. അപകടം നടന്നയുടന്‍ സൈന്യവും പോലീസും ചേര്‍ന്ന് അഞ്ചുപേരെ രക്ഷപ്പെടുത്തി.
താപനില മൈനസ് ഡിഗ്രിയില്‍ ഉള്‍പ്പെടെ കാലാവസ്ഥ പ്രതികൂല സാഹചര്യമായതിനാല്‍ വെള്ളിയാഴ്ച വൈകിട്ടോടെ കാണാതെയായയാള്‍ക്കുള്ള തിരച്ചില്‍ നിര്‍ത്തിവച്ചു. ബുധനാഴ്ച നെടുമ്പാശേരിയില്‍നിന്നാണ് സംഘം യാത്ര തിരിച്ചത്. 23ന് തിരിച്ചുവരാവുന്ന രീതിയിലാണ് യാത്ര നിശ്ചയിച്ചിരുന്നത്. കൊട്ടിയത്തെ ടൊയോട്ട മോട്ടേഴ്‌സില്‍ ജീവനക്കാരനാണ് മരിച്ച വിനു.
SUMMARY: A group of Malayalees who went into an ice-covered lake in Arunachal met with an accident; One dead, search for another














