കെഎസ്ഇബിയിൽ വിജിലന്‍സിന്റെ മിന്നൽ പരിശോധന; കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ, ഉദ്യോഗസ്ഥരിൽ നിന്ന് പിടിച്ചെടുത്തത് 16,50,000 രൂപ

കോഴിക്കോട്: കെഎസ്ഇബി ഓഫീസുകളിലെ വിജിലൻസ് മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. ഉദ്യോഗസ്ഥരിൽ നിന്നും 16,50,000 രൂപ പിടിച്ചെടുത്തു. കരാർ നൽകുന്നതിൽ വിജിലൻസ് ക്രമക്കേട് കണ്ടെത്തി.‘ഓ​പ​റേ​ഷ​ൻ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട്​’ എ​ന്ന പേ​രി​ൽ 70 സെ​ക്ഷ​ൻ ഓ​ഫി​സു​ക​ളി​ലാണ്​ പ​രി​ശോ​ധ​ന ന​ട​ന്ന​ത്. 41 ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. 16.50 ലക്ഷം രൂപയാണ് കൈക്കൂലി വാങ്ങിയത്. ഓവര്‍സീയറുടെ അക്കൗണ്ടിലേക്ക് 1.67 ലക്ഷം വന്നത് കട നടത്തുന്നയാളില്‍ നിന്നാണെന്ന് കണ്ടെത്തി.

തിരുവനന്തപുരത്തെ സബ് എഞ്ചിനീയര്‍ കൈക്കൂലി വാങ്ങിയത് ഗൂഗിള്‍ പേ വഴിയാണെന്നും കണ്ടെത്തിയിട്ടുണ്ട്. കരാറുകള്‍ നല്‍കുന്നത് നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്നും കരാറടിസ്ഥാനത്തിലുള്ള വാഹനങ്ങളുടെ ഉപയോഗത്തിലും ക്രമക്കേടുണ്ടെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.

ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വൈ​ദ്യു​തി ഉ​പ​ഭോ​ഗം ക​ണ​ക്കാ​ക്കു​ന്ന​തി​നു​ള്ള മീ​റ്റ​ർ റീ​ഡി​ങ്ങി​ൽ കൃ​ത്രി​മം ന​ട​ത്തി അ​ന​ധി​കൃ​ത കി​ഴി​വു​ക​ൾ ന​ൽ​ക​ൽ, ഇ​ത് ക​ണ്ടെ​ത്താ​തി​രി​ക്കാ​ൻ എ​ന​ർ​ജി മീ​റ്റ​റു​ക​ൾ ത​ക​രാ​റി​ലാ​ക്കു​ക​യോ ത​ക​രാ​റാ​യ​താ​യി കാ​ണി​ച്ച് മാ​റ്റി​സ്ഥാ​പി​ക്കു​ക​യോ ചെ​യ്യ​ൽ എ​ന്നി​വ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ളി​ലും അ​ന്വേ​ഷ​ണം ന​ട​ത്തി. ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്താ​ൻ അ​ടി​യ​ന്തി​ര പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ന​ട​ത്താ​ൻ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ മ​നോ​ജ് എ​ബ്ര​ഹാ​മാ​ണ്​ നി​ർ​ദേ​ശം നൽകിയത്.
SUMMARY: Vigilance raid at KSEB; Widespread irregularities were found

Hot this week

ഹോം​ഗാർഡായ ഭാര്യയെ മക്കളുടെ മുന്നിൽവെച്ച് ഭർത്താവ് കുത്തിക്കൊന്നു

ബെംഗളൂരു: ബെംഗളൂരുവില്‍ ഹോം​ഗാർഡിനെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. മഹാദേവപുര പോലീസ് സ്റ്റേഷനിലെ ഹോം​ഗാർഡായി...

പ്രിയദർശിനി പദ്ധതി ഏകപക്ഷീയം, റദ്ദാക്കണം; ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

കൊച്ചി: പ്രിയദര്‍ശിനി പദ്ധതി റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. വനിതകള്‍ക്ക്...

എഴുത്തുകാരി ഇന്ദിര ല​ങ്കേഷ് അന്തരിച്ചു

ബെംഗളൂരു: പ്രമുഖ എഴുത്തുകാരിയും സംരംഭകയുമായ ഇന്ദിര ലങ്കേഷ് (83) അന്തരിച്ചു. ഇന്ന്...

എംഎംഎ ക്രസന്റ് നഴ്സറി പ്രവേശനോത്സവം

ബെംഗളൂരു: മലബാര്‍ മുസ്ലിം അസോസിയേഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്രസന്റ് നഴ്സറി സ്‌കൂളില്‍...

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കോടതിയെ സമീപിച്ച്‌ അൻസിബ ഹസൻ

കൊച്ചി: സംഘടനയായ 'അമ്മ'യിലെ വിവാദങ്ങള്‍ പുതിയ തലത്തിലേക്ക്. ലക്ഷ്മി പ്രിയ, ഭർത്താവ്...

മൈസൂരുവിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ പബ്ബില്‍ തീപിടുത്തം; 2 ജീവനക്കാര്‍ മരിച്ചു

മൈസൂർ: മൈസൂരുവിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ പബ്ബില്‍ തീപിടുത്തം. തീപിടിത്തത്തില്‍ രണ്ട്...

എ പത്മകുമാറിനെ സസ്പെൻഡ് ചെയ്ത് സിപിഎം

പത്തനംതിട്ട: മുൻ തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും സിപിഎം പത്തനംതിട്ട ജില്ലാ...

കാസറഗോഡ് കടലില്‍ കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി

കാസറഗോഡ്: കാസറഗോഡ് പള്ളിക്കര കല്ലിങ്കലില്‍ കടലില്‍ കുളിക്കാനിറങ്ങി കാണാതായ യുവാക്കളുടെ മൃതദേഹം...

Related Articles

Popular Categories