
കൊച്ചി: മൂന്നാം പീഡന പരാതിയിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്ക് ജാമ്യം നിഷേധിച്ച് തിരുവല്ല മജിസ്‌ട്രേറ്റ് കോടതി. മജിസ്ട്രേറ്റ് അരുന്ധതി ദിലീപാണ് ജാമ്യഹരജി തള്ളിയത്. ഇതോടെ രാഹുൽ റിമാൻഡിൽ തുടരും. മജിസ്‌ട്രേറ്റ് കോടതി ജാമ്യഹർജി തള്ളിയതോടെ പ്രതിഭാഗം ജാമ്യത്തിനായി ഇന്നുതന്നെ സെഷൻസ് കോടതിയെ സമീപിക്കുമെന്നാണ് വിവരം. ആദ്യത്തെ രണ്ടു പരാതികളിൽ കോടതിയിൽ നിന്ന് ഇളവു ലഭിച്ച രാഹുലിനെ മൂന്നാം പരാതിയിലാണ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വിട്ടത്. വിവാഹവാഗ്ദാനം നൽകി ഹോട്ടലിൽ വിളിച്ച് വരുത്തി യുവതിയെ പീഡിപ്പിച്ചു എന്നതാണ് അറസ്റ്റിന് ആസ്പദമായ മൂന്നാം കേസ്.
വിദേശത്തുള്ള തിരുവല്ല സ്വദേശിനിയാണ് രാഹുലിനെതിരേ മൂന്നാമത് ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയത്. വിവാഹജീവിതത്തിൽ പ്രശ്‌നമുണ്ടായ ഘട്ടത്തിലാണ് രാഹുൽ സാമൂഹികമാധ്യമങ്ങളിലൂടെ ബന്ധംസ്ഥാപിച്ചതെന്നും ആദ്യ കൂടിക്കാഴ്ചയിൽ തന്നെ ഹോട്ടൽമുറിയിൽവെച്ച് ക്രൂരമായി ബലാത്സംഗംചെയ്തെന്നും പരാതിയിൽ ആരോപിക്കുന്നു.
ജനുവരി 11-ന് പുലർച്ചെയോടെയാണ് മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട്ടെ ഹോട്ടലിൽനിന്ന് അതീവരഹസ്യമായാണ് പോലീസ് എംഎൽഎയെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് പത്തനംതിട്ടയിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. പിന്നാലെ യുവതിയെ പീഡിപ്പിച്ച ഹോട്ടലിലും തെളിവെടുപ്പ് നടത്തി.
SUMMARY: Rahul Mangoothil hit back; No bail in rape case, stay in jail














