
കോഴിക്കോട്: കെഎസ്ഇബി ഓഫീസുകളിലെ വിജിലൻസ് മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. ഉദ്യോഗസ്ഥരിൽ നിന്നും 16,50,000 രൂപ പിടിച്ചെടുത്തു. കരാർ നൽകുന്നതിൽ വിജിലൻസ് ക്രമക്കേട് കണ്ടെത്തി.‘ഓപറേഷൻ ഷോർട്ട് സർക്യൂട്ട്’ എന്ന പേരിൽ 70 സെക്ഷൻ ഓഫിസുകളിലാണ് പരിശോധന നടന്നത്. 41 ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. 16.50 ലക്ഷം രൂപയാണ് കൈക്കൂലി വാങ്ങിയത്. ഓവര്‍സീയറുടെ അക്കൗണ്ടിലേക്ക് 1.67 ലക്ഷം വന്നത് കട നടത്തുന്നയാളില്‍ നിന്നാണെന്ന് കണ്ടെത്തി.
തിരുവനന്തപുരത്തെ സബ് എഞ്ചിനീയര്‍ കൈക്കൂലി വാങ്ങിയത് ഗൂഗിള്‍ പേ വഴിയാണെന്നും കണ്ടെത്തിയിട്ടുണ്ട്. കരാറുകള്‍ നല്‍കുന്നത് നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്നും കരാറടിസ്ഥാനത്തിലുള്ള വാഹനങ്ങളുടെ ഉപയോഗത്തിലും ക്രമക്കേടുണ്ടെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.
ഉപഭോക്താക്കളുടെ വൈദ്യുതി ഉപഭോഗം കണക്കാക്കുന്നതിനുള്ള മീറ്റർ റീഡിങ്ങിൽ കൃത്രിമം നടത്തി അനധികൃത കിഴിവുകൾ നൽകൽ, ഇത് കണ്ടെത്താതിരിക്കാൻ എനർജി മീറ്ററുകൾ തകരാറിലാക്കുകയോ തകരാറായതായി കാണിച്ച് മാറ്റിസ്ഥാപിക്കുകയോ ചെയ്യൽ എന്നിവ സംബന്ധിച്ച പരാതികളിലും അന്വേഷണം നടത്തി. ക്രമക്കേടുകൾ കണ്ടെത്താൻ അടിയന്തിര പരിശോധന നടത്താൻ നടത്താൻ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമാണ് നിർദേശം നൽകിയത്.
SUMMARY: Vigilance raid at KSEB; Widespread irregularities were found














