
കോൽക്കത്ത: ഇന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. പശ്ചിമ ബംഗാളിലെ മാൾഡ ടൗണിൽ നിന്നാണ് ഇന്ത്യയിലെ ആദ്യത്തെ സ്ലീപ്പർ ട്രെയിൻ പ്രധാനമന്ത്രി മോദി ഫ്ലാഗ് ഓഫ് ചെയ്തത്. ഇവിടെ നിന്ന് ഗോഹട്ടി-ഹൗറ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനും പ്രധാനമന്ത്രി വെർച്വലായി ഫ്ലാഗ് ഓഫ് ചെയ്തു.
#WestBengal: PM @narendramodi flags off #VandeBharat Sleeper Train from Malda#Indianrailway #VandeBharatSleeper #Assam #Guwahati #WestBengal@RailMinIndia @AshwiniVaishnaw @MIB_India @PIB_India pic.twitter.com/QaZjqtpFMG
— All India Radio News (@airnewsalerts) January 17, 2026
വന്ദേഭാരത് സ്ലീപ്പർ ട്രെയിന് മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുണ്ടെങ്കിലും 130 കിലോമീറ്റർ വേഗതയിലായിരിക്കും ഓടുക. ഇതിൽ ആർഎസി, വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകൾ ഉണ്ടാകില്ല. ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് കൺഫേംഡ് ടിക്കറ്റുകൾ മാത്രമേ ലഭിക്കൂ.
രാത്രിയാത്രകൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ള ഈ ട്രെയിനിൽ 16 കോച്ചുകളുണ്ടാകും. ഇതിൽ 11 എസി ത്രീ-ടയർ കോച്ചുകളും, 4 എസി ടു-ടയർ കോച്ചുകളും, ഒരു ഒന്നാം ക്ലാസ് എസി കോച്ചും ഉൾപ്പെടുന്നു. ആകെ 823 യാത്രക്കാർക്ക് ഒരേസമയം യാത്ര ചെയ്യാൻ കഴിയുന്ന ഈ ട്രെയിനിൽ സുരക്ഷയ്ക്കായി ‘കവച്’ (Kavach), എമർജൻസി ടോക്ക് ബാക്ക് സംവിധാനങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്.
833 പേർക്ക് യാത്ര ചെയ്യാവുന്ന ട്രെയിനിൽ വിമാനങ്ങളിലേതിനു സമാനമായ കേറ്ററിംഗ് ഉൾപ്പെടെയുള്ള സേവനങ്ങളും ലഭ്യമാണ്. കുലുക്കമില്ലാത്ത യാത്ര ഉറപ്പു നൽകുന്നതിനൊപ്പം മികച്ച ബെർത്തുകൾ, ഓട്ടമാറ്റിക് വാതിലുകൾ, കവച് സുരക്ഷാ സംവിധാനം എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്.
SUMMARY: Prime Minister Narendra Modi flags off the country’s first Vande Bharat sleeper train














