
ബെംഗളൂരു: മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനും ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനുമായ ഡോ. രാമചന്ദ്ര റാവുവിന്റേതെന്ന പേരിൽ അശ്ലീല വീഡിയോകൾ പുറത്തുവന്ന സംഭവത്തില്‍ റിപ്പോർട്ട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഉചിതമായ അന്വേഷണം നടത്തുകയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്യുമെന്നും ഉന്നത ഉദ്യോഗസ്ഥനായതുകൊണ്ട് മാത്രം ആരും നിയമത്തിന് അതീതരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ಡಿಜಿಪಿ ರಾಮಚಂದ್ರರಾವ್ ಅವರು ಮಹಿಳೆಯರೊಂದಿಗೆ ಅನುಚಿತ ವರ್ತನೆ ತೋರಿರುವ ಬಗ್ಗೆ ಸೂಕ್ತ ವಿಚಾರಣೆ ನಡೆಸಿ, ಅವರ ಮೇಲೆ ಶಿಸ್ತು ಕ್ರಮ ಕೈಗೊಳ್ಳಲಾಗುವುದು. ಉನ್ನತ ಮಟ್ಟದ ಅಧಿಕಾರಿಯಾದ ಮಾತ್ರಕ್ಕೆ ಕಾನೂನಿಗಿಂತ ಯಾರೂ ದೊಡ್ಡವರಲ್ಲ.
ಜನಾರ್ಧನ ರೆಡ್ಡಿಯವರೇ ರಾಜ್ಯದ ಸಂಪತ್ತನ್ನು ಲೂಟಿ ಮಾಡಿ ಜೈಲಿಗೆ ಹೋಗಿ ಬಂದವರು. ಸರ್ವೋಚ್ಛ ನ್ಯಾಯಾಲಯದಲ್ಲಿ… pic.twitter.com/M7SwrxQSSp
— CM of Karnataka (@CMofKarnataka) January 19, 2026
ഡിജിപിയുടേതെന്ന് കരുതുന്ന ഔദ്യോഗിക ചേംബറില്‍ വെച്ച് സ്ത്രീകളുമായി അടുത്തിടപഴകുന്ന ദൃശ്യങ്ങളാണ് ഓണ്‍ലൈനില്‍ പ്രചരിച്ചത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഈ ദൃശ്യങ്ങള്‍ പ്രാദേശിക വാര്‍ത്താ ചാനലുകളും സംപ്രേഷണം ചെയ്തു. വിരമിക്കാന്‍ നാലുമാസം മാത്രം ബാക്കി നില്‍ക്കെയാണ് സംഭവം.ക്യാബിനിലെത്തിയ യുവതികളെ ഡിജിപി ചുംബിക്കുന്നതായാണ് ദൃശ്യങ്ങളില്‍ ഉള്ളത്. ഒന്നിലധികം സ്ത്രീകളുമായുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
അതേസമയം വിഡിയോ കെട്ടിച്ചമച്ചതാണെന്നാണ് റാവുവിന്റെ വാദം. 1993 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ആര്‍. രാമചന്ദ്ര റാവു, നേരത്തെയും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. അദ്ദേഹത്തിന്റെ വളര്‍ത്തുമകളും നടിയുമായ രന്യ റാവുവിനെ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ നിലവില്‍ ബെംഗളൂരു സെന്‍ട്രല്‍ ജയിലിലാണ്.
SUMMARY: Controversial video of Karnataka DGP with a young woman; CM demands report














