ബെംഗളൂരു തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രങ്ങൾക്ക് പകരം ബാലറ്റ് പേപ്പറുകള്‍ 

ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാ നഗരപാലിക (ബി.ബി.എം.പി) വിഭജിച്ച് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ (ജി.ബി.എ) കീഴിൽ രൂപവത്കരിച്ച അഞ്ച് നഗര കോർപറേഷനുകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾക്ക് പകരം ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍റേതാണ് തീരുമാനം. മേയ് 25-ന് ശേഷം നടക്കാനിരിക്കുന്ന ഈ സുപ്രധാന തിരഞ്ഞെടുപ്പിന് പുറമെ, ഈ വർഷാവസാനം നടക്കാനിരിക്കുന്ന ജില്ലാ, താലൂക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലും ബാലറ്റ് പേപ്പറുകൾ തന്നെയാകും ഉപയോഗിക്കുകയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ ജി.എസ്. സംഗ്രേഷി വ്യക്തമാക്കി.

 

തിരഞ്ഞെടുപ്പ് രീതി നിശ്ചയിക്കുന്നതിൽ കമ്മീഷനുള്ള വിവേചനാധികാരം ഉപയോഗിച്ചാണ് ഈ മാറ്റം നടപ്പിലാക്കുന്നത്. ബാലറ്റ് പേപ്പർ ഉപയോഗിക്കുന്നതിൽ നിയമപരമായ തടസ്സങ്ങളില്ലെന്നും സുതാര്യത ഉറപ്പാക്കാൻ എല്ലാ പോളിംഗ് ബൂത്തുകളിലും വെബ് ക്യാമറകളും സിസിടിവി ക്യാമറകളും സ്ഥാപിക്കുമെന്നും കമ്മീഷണർ അറിയിച്ചു. കള്ളവോട്ട് തടയുന്നതിനായി ശക്തമായ പോലീസ് കാവലും ഏർപ്പെടുത്തും. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകൾ ബാലറ്റ് പേപ്പർ വഴി നടത്തണമെന്ന സംസ്ഥാന സർക്കാരിന്റെ ശുപാർശ കൂടി പരിഗണിച്ചാണ് ഈ തീരുമാനം.

സംസ്ഥാനത്തെ എല്ലാ പഞ്ചായത്ത്, നഗര, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പുകൾ ബാലറ്റ് പേപ്പർ ഉപയോഗിച്ച് നടത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ശിപാര്‍ശ ചെയ്തിരുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വോട്ട് ചേരി ആരോപണത്തിന് പിന്നാലെയായിരുന്നു കര്‍ണാടക സര്‍ക്കാറിന്‍റെ നീക്കം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തില്‍പ്പെട്ട മഹാദേവപുര അസംബ്ലിക്ക് കീഴില്‍ വോട്ടുചോരി നടന്നു എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം.

അതേസമയം ജൂൺ 30നകം ബെംഗളൂരു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി കഴിഞ്ഞ ആഴ്ച കർണാടക സർക്കാറിനോടും സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷനോടും ആവശ്യപ്പെട്ടിരുന്നു. 2025-ൽ ബെംഗളൂരു നഗരസഭയെ സെൻട്രൽ, ഈസ്റ്റ്, വെസ്റ്റ്, നോർത്ത്, സൗത്ത് എന്നിങ്ങനെ അഞ്ച് മുനിസിപ്പൽ കോർപ്പറേഷനുകളായി വിഭജിച്ച ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. ആകെ 369 വാർഡുകളിലായി നടക്കുന്ന വോട്ടെടുപ്പിനായി 8,044 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. പുറത്തിറക്കിയ കരട് വോട്ടർ പട്ടിക പ്രകാരം 88,91,411 വോട്ടർമാരാണ് അഞ്ച് കോർപ്പറേഷനുകളിലുമായി ആകെ ഉള്ളത്.

വാർഡുകളിലെ വോട്ടർമാരുടെ എണ്ണത്തിൽ വലിയ വ്യത്യാസങ്ങളുണ്ട്. ബെംഗളൂരു വെസ്റ്റ് മുനിസിപ്പൽ കോർപ്പറേഷനിലെ 23-ാം വാർഡിലാണ് ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് (49,530 പേർ). എന്നാൽ ബെംഗളൂരു ഈസ്റ്റ് കോർപ്പറേഷനിലെ 16-ാം വാർഡിൽ കേവലം 10,926 വോട്ടർമാർ മാത്രമാണുള്ളത്. നഗര വിഭജനത്തിന് ശേഷമുള്ള ഭരണസംവിധാനം കുറ്റമറ്റ രീതിയിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ വാർഡ് വിഭജനവും തിരഞ്ഞെടുപ്പ് ക്രമീകരണങ്ങളും ഒരുക്കിയിരിക്കുന്നത്.
SUMMARY: Ballot papers to replace voting machines in Bengaluru local body elections

 

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഗണേശ ചതുർത്ഥി; ബെംഗളൂരു വഴി നാളെ ഹുബ്ബള്ളി – തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

ബെംഗളൂരു: ഗണേശ ചതുർത്ഥി അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് കണക്കിലെടുത്ത് ഹുബ്ബള്ളി -...

കർണാടകയിലെ വരൾച്ചാ നഷ്ടം 18,000 കോടി; കേന്ദ്രസഹായം തേടി സംസ്ഥാന സർക്കാർ

ബെംഗളൂരു: കർണാടകയിലെ വരൾച്ചയെ തുടർന്ന് ഉണ്ടായ കൃഷി, സാമ്പത്തിക നഷ്ടം ഏകദേശം...

ചെങ്കടലിൽ ഹൂതികളുടെ നിർണായക മുന്നേറ്റം; ആഗോള വ്യാപാര പാതയും പശ്ചിമേഷ്യയും കടുത്ത പ്രതിസന്ധിയിൽ

സൻആ: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ആളികത്തിച്ച് യമനിലെ ഹൂതികള്‍. ചെങ്കടലിലെ മുഴുവന്‍...

കാലടി സര്‍വകലാശാലയിലെ സമരം: 17 എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും മുന്‍കൂര്‍ ജാമ്യം

കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ താത്കാലിക വി സി സിസാ തോമസിന്...

ഗണേശ ചതുർത്ഥി; ബെംഗളൂരു വഴി നാളെ ഹുബ്ബള്ളി – തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

ബെംഗളൂരു: ഗണേശ ചതുർത്ഥി അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് കണക്കിലെടുത്ത് ഹുബ്ബള്ളി -...

കർണാടകയിലെ വരൾച്ചാ നഷ്ടം 18,000 കോടി; കേന്ദ്രസഹായം തേടി സംസ്ഥാന സർക്കാർ

ബെംഗളൂരു: കർണാടകയിലെ വരൾച്ചയെ തുടർന്ന് ഉണ്ടായ കൃഷി, സാമ്പത്തിക നഷ്ടം ഏകദേശം...

ചെങ്കടലിൽ ഹൂതികളുടെ നിർണായക മുന്നേറ്റം; ആഗോള വ്യാപാര പാതയും പശ്ചിമേഷ്യയും കടുത്ത പ്രതിസന്ധിയിൽ

സൻആ: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ആളികത്തിച്ച് യമനിലെ ഹൂതികള്‍. ചെങ്കടലിലെ മുഴുവന്‍...

കാലടി സര്‍വകലാശാലയിലെ സമരം: 17 എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും മുന്‍കൂര്‍ ജാമ്യം

കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ താത്കാലിക വി സി സിസാ തോമസിന്...

പുതുക്കോട്ട് റോഡരികില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

പുതുക്കോട്: പാലക്കാട് പുതുക്കോട്-മണപ്പാടം റോഡില്‍ വെട്ടുകാടിന് സമീപം യുവാവിനെ റോഡരികില്‍ മരിച്ചനിലയില്‍...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; 24നും 25നും ട്രെയിൻ ഗതാഗതം തിരിച്ചുവിടുന്നു

പാലക്കാട്: ആലപ്പുഴ റൂട്ടില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിനുകള്‍ വഴിതിരിച്ചുവിടും. 24നും 25നുമാണ്...

സണ്ണി ജോസഫിന്റെ പ്രസംഗത്തിനിടെ കറണ്ട് പോയി; സംസാരം പാതിയിൽ നിർത്തി വേദി വിട്ട് സണ്ണി ജോസഫ്

കൊച്ചി: കൊച്ചിയിൽ സണ്ണി ജോസഫിന്റെ പ്രസംഗത്തിനിടെ കറണ്ട് പോയി. കെഎസ്ഇബി ഓഫീസേഴ്‌സ്...

Related Articles

Popular Categories