
കോഴിക്കോട്: ദീപകിന്റെ ആത്മഹത്യയില്‍ വിഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ കേസെടുത്തു. സാമൂഹിക മാധ്യമത്തില്‍ വിഡിയോ പങ്കുവെച്ച ഷിംജിത മുസ്തഫക്കെതിരെയാണ് കേസ്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി. മെഡിക്കല്‍ കോളജ് പോലീസ് ആണ് കേസടുത്തത്. യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ കുടുംബം പരാതി നല്‍കിയിരുന്നു.
കമീഷണർ ഓഫീസിലെത്തിയാണ് പരാതി നല്‍കിയത്. യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നല്‍കാൻ നോർത്ത് സോണ്‍ ഡിഐജിയോട് നിർദ്ദേശിക്കുകയും ചെയ്തു. ബസില്‍ വച്ച് ലൈംഗിക അതിക്രമം നടത്തി എന്നാരോപിച്ച് അരീക്കാട് സ്വദേശിയായ യുവതി വിഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെയാണ് യുവാവ് ജീവനൊടുക്കിയത്.
SUMMARY: Deepak commits suicide; Police register case against woman














