ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ സിർസി മുർക്കിക്കോട്‌ലുവിൽ വീടിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 21 കാരി മരിച്ചു. സിർസി ഗവൺമെന്റ് ഫസ്റ്റ് ഗ്രേഡ് കോളേജിലെ അവസാന വർഷ ബിഎ വിദ്യാർഥിനിയായ രഞ്ജന നാഗപ്പ ദേവാഡിഗ ആണ് മരിച്ചത്.
തലവേദന കാരണം കോളേജില്‍ പോവാതെ വീട്ടിൽ തന്നെയായിരുന്നു രഞ്ജന. സ്ഫോടന ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടന്‍ തന്നെ അഗ്നിശമന സേനയെ അറിയിച്ചു. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തിയപ്പോഴേക്കും യുവതി മരിച്ചിരുന്നു. സ്ഫോടനത്തില്‍ വീട് പൂര്‍ണമായും കത്തിനശിച്ചു. നാഗപ്പയുടെയും നാഗവേണി ദേവഡിഗയുടെയും ദത്തുപുത്രിയായിരുന്നു രഞ്ജന. ഇരുവരും ജോലിക്ക് പോയസമയത്താണ് അപകടം ഉണ്ടായത്. സിർസി റൂറൽ പോലീസ് സംഭവത്തില്‍ കേസെടുത്തു.
SUMMARY: A 21-year-old girl died after a gas cylinder exploded inside the house













