വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

ബെംഗളൂരു : കര്‍ണാടകയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു.  കോട്ടയം പെരുവ ശാന്തിപുരം തലച്ചിറയിൽ വീട്ടിൽ ടി. നിഖിൽ (22) ആണ് മരിച്ചത്. മാണ്ഡ്യ ശ്രീരംഗപട്ടണത്ത് നിഖിൽ സഞ്ചരിച്ച ബൈക്ക് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം.

ബെംഗളൂരുവിൽ ഐടി ജീവനക്കാരനായ  നിഖിൽ നാട്ടിലേക്കു പോകുമ്പോൾ വെള്ളിയാഴ്ച രാവിലെ ഏഴരയോടെയായിരുന്നു അപകടം. അപകടസ്ഥലത്തുതന്നെ നിഖിൽ മരിച്ചു.മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി. പിതാവ്: ജോസ്. മാതാവ്: ലാലി. സഹോദരി: നീതു.
<br>
TAGS : ACCIDENT
SUMMARY : A Malayali youth died in a car accident

LEAVE A REPLY

Please enter your comment!
Please enter your name here