കണ്ണൂരില്‍ വനിതാ പോലീസിനെ ഭര്‍ത്താവ് വെട്ടിക്കൊന്നു

കണ്ണൂര്‍: കണ്ണൂരില്‍ പോലീസ് ഉദ്യോഗസ്ഥയായ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. കാസര്‍കോഡ് അതിര്‍ത്തിയിലെ കരിവെള്ളൂരി ലാണ് സംഭവം. കരിവെള്ളൂര്‍ പലിയേരിയിലെ ദിവ്യശ്രീയാണ് കൊല്ലപ്പെട്ടത്. കാസര്‍കോഡ് ചന്തേര പോലീസ് സ്റ്റേഷനിലെ സി.പി.ഒ. ആണ് കൊല്ലപ്പെട്ട ദിവ്യശ്രീ.

ആക്രമണം നടത്തിയ ഭര്‍ത്താവ് രാജേഷ് നിലവില്‍ ഒളിവിലാണ്. ഇയാള്‍ക്കായി തിരച്ചില്‍ വ്യാപകമാക്കിയിട്ടുണ്ട്. ആക്രമണം തടയാന്‍ ശ്രമിച്ച ദിവ്യശ്രീയുടെ അച്ഛന്‍ വാസുവിനും ഗുരുതരമായി പരിക്കേറ്റതായി പോലീസ് വ്യക്തമാക്കി.

ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ദിവ്യശ്രീയെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദിവ്യശ്രീയും രാജേഷും തമ്മില്‍ ദാമ്പത്യപ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും ഇതേ തുടര്‍ന്നു കഴിഞ്ഞ കുറേനാളായി ഇരുവരും അകന്നുകഴിയുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. ദിവ്യശ്രീയുടെ വീട്ടിലെത്തിയാണ് രാജേഷ് കൊടുവാള്‍ ഉപയോഗിച്ചു വെട്ടിയത്. മുഖത്തും കഴുത്തിനും ഗുരുതരമായി പരുക്കേറ്റു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ രാജേഷ് ഓടിരക്ഷപ്പെടുകയായിരുന്നു.
<Br>
TAGS : MURDER
SUMMARY : A woman policewoman was hacked to death by her husband in Kannur

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പാലക്കാട് ജ്വല്ലറിയില്‍ തോക്കുചൂണ്ടി കവര്‍ച്ച; 20 പവനോളം സ്വര്‍ണം കവര്‍ന്നു

പാലക്കാട്: പെരുങ്ങോട്ടുകിറിശ്ശിയിൽ പ്രവർത്തിക്കുന്ന ഇഷാൻ ഗോൾഡ് ജ്വല്ലറിയിൽ നിന്നും 20 പവൻ...

ഇരുമ്പുദണ്ഡുമായി രാത്രികാല കവർച്ച: നെലമംഗല-ദൊഡ്ഡബല്ലാപുര മേഖലയിൽ വ്യാപാരികൾ ആശങ്കയിൽ

ബെംഗളൂരു: ബെംഗളൂരുവിന്റെ പ്രാന്തപ്രദേശങ്ങളായ നെലമംഗല–ദൊഡ്ഡബല്ലാപുര മേഖലയിൽ ഇരുമ്പുദണ്ഡ് ഉപയോഗിച്ച് കടകളുടെ ഷട്ടറുകളും...

കർണാടക ലോകായുക്ത: നാലുവർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 46,000 കേസുകൾ, ശിക്ഷിക്കപ്പെട്ടത് 153 എണ്ണത്തിൽ മാത്രം

ബെംഗളൂരു: കർണാടക ലോകായുക്ത പോലീസ് കഴിഞ്ഞ നാലുവർഷത്തിനിടെ ഏകദേശം 46,000 കേസുകൾ...

സ്വീകരണം നൽകി

ബെംഗളൂരു: എസ്കെഎസ്എസ്എഫ് കേരള സംസ്ഥാന ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട പാണക്കാട് സയ്യിദ് ഹാഷിർ...

ചക്കക്കൊമ്പൻ ദൗത്യം താല്‍ക്കാലികമായി അവസാനിപ്പിച്ചു

ഇടുക്കി: ചക്കക്കൊമ്പന്‍ ദൗത്യം താത്കാലികമായി നിര്‍ത്തിവച്ചു. മൂന്ന് ദിവസം ശ്രമിച്ചിട്ടും ദൗത്യം...

ദമ്പതികളെ വീടിനുള്ളില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂർ: തൃശൂർപെരിങ്ങോട്ടുകര കിഴുപ്പിള്ളിക്കരയില്‍ ദമ്പതികളെ വീടിനുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി....

എമിറേറ്റ്‌സില്‍ നൂറിലധികം തൊഴിലവസരങ്ങള്‍; ക്യാബിൻ ക്രൂ, ക്യാപ്റ്റൻ തസ്തികകളിലേക്ക് അപേക്ഷിക്കാം

ദുബൈ: ദുബൈയിലെ ഏറ്റവും വലിയ തൊഴില്‍ദാതാക്കളിലൊന്നായ എമിറേറ്റ്സ് എയർലൈൻ തങ്ങളുടെ കരിയർ...

കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് മല്ലികാര്‍ജുൻ ഖര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

ഡല്‍ഹി: കെ.പി.സി.സി അധ്യക്ഷനും വൈദ്യുതി മന്ത്രിയുമായ സണ്ണി ജോസഫ് എ.ഐ.സി.സി അധ്യക്ഷൻ...

Related Articles

Popular Categories