തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ നിന്ന് പ്രതി ചാടിപ്പോയി. കൊല്ലം ഈസ്റ്റ് പോലീസ് പിടികൂടിയ പ്രതി രാജീവാണ് ഇന്ന് പുലർച്ചെയാണ് ഐസിയുവില്‍ നിന്നും ജനല്‍ വഴി ചാടി രക്ഷപ്പെട്ടത്. ഇഡി ഉദ്യോഗസ്ഥന്‍ ചമഞ്ഞു പണം തട്ടിയ കേസിലെ പ്രതി കൊട്ടിയം സ്വദേശിയായ രാജീവ് ഫെര്‍ണാണ്ടസാണ് രക്ഷപ്പെട്ടത്
പ്രതിയെ പിടികൂടുന്ന സമയത്ത് നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞതിനെ തുടർന്നാണ് ഇന്നലെ വൈകിട്ട് മെഡിക്കല്‍ കോളേജ് ഐസിയുവില്‍ പ്രവേശിപ്പിച്ചത്. പ്രതിക്കായുള്ള ആരംഭിച്ചതായി പോലീസ് അറിയിച്ചു. ഇഡി ഉദ്യോഗസ്ഥന്‍ ചമഞ്ഞുള്‍പ്പെടെ തട്ടിപ്പുകള്‍ നടത്തിവന്നിരുന്ന ഇയാള്‍ക്കെതിരേ രണ്ടു പോലിസ് സ്റ്റേഷനുകളിലായി കേസുകളുണ്ട്. ഇയാളെ കണ്ടെത്താന്‍ പോലിസ് വ്യാപക തിരച്ചില്‍ നടത്തുകയാണ്. രാജീവ് തിരുവനന്തപുരം ജില്ല വിടാന്‍ സാധ്യതയില്ലെന്നാണ് പോലിസിന്റെ നിഗമനം.
SUMMARY: Accused escapes from Thiruvananthapuram Medical College ICU













