ബെംഗളൂരു: തെന്നിന്ത്യന്‍ നടൻ വിഷ്ണുവർധന്റെ ബെംഗളൂരുവിലെ സ്മാരകം തകര്‍ത്തതില്‍ ആരാധകരുടെ പ്രതിഷേധം. കെങ്കേരിയിലെ അഭിമാൻ സ്റ്റുഡിയോയിലെ നടന്റെ സ്മാരകമാണ് വ്യാഴാഴ്ച രാത്രി പൊളിച്ചുമാറ്റിയത്. വിവരമറിഞ്ഞെത്തിയ ആരാധാകര്‍ പ്രതിഷേധിച്ചു. പോലീസ് സ്ഥലത്തെത്തിയാണ് ആരാധകരെ നിയന്ത്രിച്ചത്.
2009- ഡിസംബര്‍ 30 നാണ് വിഷ്ണുവർധന്‍ അന്തരിച്ചത്. 2023 ജനുവരിയിലാണ് ഇവിടെ സ്മാരകം നിര്‍മ്മിച്ചത്. പ്രമുഖനടൻ ബാലകൃഷ്ണയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് അഭിമാൻ സ്റ്റുഡിയോ നിൽക്കുന്നത്. വിഷ്ണുവർധൻ അന്തരിച്ചപ്പോൾ ഇവിടെ സംസ്കരിക്കുകയും സ്മാരകം നിർമിക്കുകയുമായിരുന്നു. എന്നാല്‍ പിന്നീട് സ്ഥലത്തെച്ചൊല്ലിയുള്ള തർക്കമുയർന്നുവരുകയായിരുന്നു.
SUMMARY: Actor Vishnuvardhan’s memorial vandalized; fans protest