ബെംഗളൂരു: ഓള്‍ ഇന്ത്യ കെഎംസിസി ബെംഗളൂരു ബൊമ്മനഹള്ളി ഏരിയ പ്രവർത്തക കൺവെൻഷനും കമ്മിറ്റി രൂപവത്കരണവും മടിവാള സേവരി ഹോട്ടലിൽ നടന്നു. ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് ദേശീയ അസി. സെക്രട്ടറി അഡ്വ.ഫൈസൽ ബാബു ഉദ്ഘാടനം ചെയ്തു.
എഐകെഎംസിസി ബെംഗളൂരു പ്രസിഡണ്ട് ടി ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം കെ നൗഷാദ് സ്വാഗതം പറഞ്ഞു. സിറാജുദ്ദീൻ നദ്വി പ്രാർത്ഥന നടത്തി. സെൻട്രൽ കമ്മിറ്റി സെക്രട്ടറിമാരായ റഹീം ചാവശ്ശേരി,അബ്ദുള്ള മാവള്ളി, സിദ്ധീഖ് തങ്ങൾ, ബഷീർ എച്ച്എസ്ആർ, ശിഹാബ് എം.ജെ എന്നിവർ സംസാരിച്ചു. നാസർ നീലസാന്ദ്ര കമ്മിറ്റി രൂപവത്കരണത്തിന് നേതൃത്വം നൽകി. നിയുക്ത സെക്രട്ടറി ഖയിസ് ലുലു നന്ദി പറഞ്ഞു.
പുതിയ ഭാരവാഹികൾ: നൗഷാദ് പാലസ്, ശരീഫ് പിവി,(മുഖ്യരക്ഷാധികാരികൾ). ശിഹാബ് എം ജെ(പ്രസിഡന്റ്). ഖയിസ് ലുലു (ജ.സെക്രട്ടറി) ദാവൂദ് എഫ് എം(ഖജാൻജി) സിറാജുദ്ദീൻ നദിവി(വർക്കിംഗ് പ്രസിഡന്റ് )നിസാർ എംടിപി, റഫീഖ് ഗ്ലോബൽ (വൈസ് പ്രസിഡന്റ്) മൊയ്തു എം, അബ്ദുൾ ബാസിത്,അനീസ് (ജോ.സെക്രട്ടറി) മജീദ്.ടിഎം, റഷീദ് എംകെ, മുഹമ്മദ് ശാഫി (പാലിയേറ്റീവ് കോർഡിനേറ്റർ), ഷഫീഖ്.എഎം,അഷ്‌റഫ്.പികെ,സജീർ.
SUMMARY: AIKMCC Bommanahalli Area Workers Convention