ബെംഗളൂരു: എഐകെഎംസിസിയുടെയും ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യുമാനിറ്റിയുടെയും (എസ്ടിസിഎച്ച് )നേതൃത്വത്തിൽ സാന്ത്വന പരിചരണ പ്രവർത്തകരുടെ സംഗമവും പരിശീലനവും സംഘടിപ്പിച്ചു. എഐകെഎംസിസി ദേശീയ ജനറൽ സെക്രട്ടറി എം.കെ. നൗഷാദ് ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി വി.കെ. നാസിർ ഹാജി അധ്യക്ഷത വഹിച്ചു.
എസ്ടിസിഎച്ച് പാലിയേറ്റീവ് ഡയറക്ടർ ഡോ. എം.എ. അമീറലി, നേഴ്‌സിങ് ഹെഡ് വി.വി. പ്രിൻസ് എന്നിവർ ക്ലാസിന് നേതൃത്വംനൽകി. എസ്ടിസിഎച്ച് കോഡിനേറ്റർ റിയാസ്, സെൻട്രൽ കമ്മിറ്റി സെക്രട്ടറി അബ്ദുള്ള മാവള്ളി, എം.കെ. റസാഖ്, സലീം കെ.ആർ. പുര, ഹൈദരലി നീലസാന്ദ്ര, അർച്ചന എന്നിവർ പ്രസംഗിച്ചു.
SUMMARY: AIKMCC Palliative Care Worker Meeting
SUMMARY: AIKMCC Palliative Care Worker Meeting