ബെംഗളൂരു: എയർഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനു തൊട്ടു മുൻപ് പൈലറ്റ് കോക്പിറ്റിൽ കുഴഞ്ഞു വീണു. ഇതോടെ വിമാനം 90 മിനിറ്റോളം വൈകി. ജൂലൈ 4ന് പുലർച്ചെ ബെംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്കു വിമാനം പുറപ്പെടാൻ ഒരുങ്ങുന്നതിനിടെയാണ് സംഭവം. ടെക്നിക്കൽ ലാഗ് ബുക്ക് ഒപ്പിടുന്നതിനിടെ പൈലറ്റ് കുഴഞ്ഞു വീഴുകയായിരുന്നു. പൈലറ്റിനെ ഉടൻ ആശുപത്രിയിലേക്കു മാറ്റി.
തുടർന്ന് സഹ പൈലറ്റ് യാത്രക്കാരെ ഡൽഹിയിൽ എത്തിച്ചു. പൈലറ്റിന്റെ ആരോഗ്യത്തിനാണ് പ്രധാന പരിഗണന നൽകുന്നതെന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ വ്യക്തമാക്കി.
SUMMARY: Pilot collapses minutes before Bengaluru-Delhi flight take off