
ന്യൂയോർക്ക്: ആഗോള ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോൺ വൻ തൊഴിൽ പുനസംഘടനയിലേക്ക് കടക്കുന്നു. നിർമിതബുദ്ധി അടിസ്ഥാനമാക്കിയുള്ള പ്രവർത്തന മാറ്റങ്ങളുടെ ഭാഗമായി ഏകദേശം 16,000 ജീവനക്കാരെ കൂടി പിരിച്ചുവിടാൻ കമ്പനി തീരുമാനിച്ചു.
കോവിഡ് കാലത്ത് വ്യാപകമായി നടത്തിയ നിയമനങ്ങൾ ഇപ്പോൾ പുനഃപരിശോധിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. പ്രവർത്തന ചെലവ് കുറയ്ക്കുകയും, എഐ സാങ്കേതികവിദ്യ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്യുന്നതാണ് ലക്ഷ്യമെന്ന് കമ്പനി വ്യക്തമാക്കി. മൂന്ന് മാസത്തിനിടെ തൊഴിലാളികളുടെ എണ്ണത്തിലെ രണ്ടാമത്തെ വെട്ടിചുരുക്കലാണിത്.കഴിഞ്ഞ വർഷം ഒക്ടോബറിൽ 14,000 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.
SUMMARY: Amazon has announced plans to lay off 16,000 employees as part of a major restructuring.














