പത്തനംതിട്ട: നഴ്‌സിങ് വിദ്യാർഥിനി അമ്മു സജീവൻ്റെ ദുരൂഹമരണത്തില്‍ കുടുംബത്തിൻ്റെ ആവശ്യം പരിഗണിച്ച് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. 2024 നവംബർ 15-നാണ് ചുട്ടിപ്പാറയിലെ എസ്.എം.ഇ നഴ്‌സിങ് കോളേജ് വിദ്യാർഥിനിയായ അമ്മുവിനെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രാദേശിക പോലീസിൻ്റെ ആദ്യഘട്ട അന്വേഷണത്തില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി അമ്മുവിൻ്റെ മൂന്നു സഹപാഠികളെ പ്രതി ചേർത്തിരുന്നു. എന്നാല്‍ അമ്മുവിൻ്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും മരണത്തിനു പിന്നില്‍ കോളേജിലെ ചില അധ്യാപകർക്കും പങ്കുണ്ടെന്നും കുടുംബം ആരോപിച്ചു. ഈ ആവശ്യം പരിഗണിച്ചാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറാൻ തീരുമാനിച്ചത്.
SUMMARY: Death of nursing student Ammu Sajeev; Crime Branch to investigate