ഐഎസ്ആർഒ ആസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി; സുരക്ഷാ പരിശോധന ശക്തമാക്കി

ബെംഗളൂരു: ബെംഗളൂരുവിലെ ന്യൂ ബെൽ റോഡിലുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ ആസ്ഥാനമായ അന്തരിക്ഷ് ഭവന് വീണ്ടും ഇ-മെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചു. ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് ആസ്ഥാനത്ത് സുരക്ഷാ പരിശോധന ശക്തമാക്കി.

വിവരം ലഭിച്ചതോടെ ബെംഗളൂരു പോലീസ്, ബോംബ് നിർവീര്യമാക്കൽ സ്ക്വാഡ്, ഡോഗ് സ്ക്വാഡ്, അഗ്നിരക്ഷാസേന എന്നിവ സ്ഥലത്തെത്തി ആസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിശദമായ പരിശോധന നടത്തി. മണിക്കൂറുകളോളം നീണ്ട പരിശോധനയിൽ സംശയാസ്പദമായ വസ്തുക്കളോ സ്‌ഫോടകവസ്തുക്കളോ കണ്ടെത്താനായില്ല. ഇതോടെ ഭീഷണി സന്ദേശം വ്യാജമാണെന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ ദിവസവും ഐഎസ്ആർഒ ആസ്ഥാനത്തിന് സമാനമായ ബോംബ് ഭീഷണി ലഭിച്ചിരുന്നു. ആ സംഭവത്തിൽ ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നിന്നാണ് ഭീഷണി സന്ദേശം അയച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. അതിന് പിന്നാലെയാണ് വീണ്ടും പുതിയ ഇ-മെയിൽ ഭീഷണി ലഭിച്ചത്.

ഏറ്റവും പുതിയ ഭീഷണി സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താൻ സൈബർ ക്രൈം വിഭാഗത്തിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങൾക്ക് നേരെയുള്ള വ്യാജ ബോംബ് ഭീഷണികളെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും കുറ്റക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
SUMMARY: Another bomb threat at ISRO headquarters; security checks tightened

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ദില്ജിത് ദോസാഞ്ചിന്റെ സംഗീതപരിപാടി; തുമകൂരു റോഡിൽ ഗതാഗതക്കുരുക്കിന് സാധ്യത

ബെംഗളൂരു: പഞ്ചാബി ഗായകനും നടനുമായ ദില്ജിത് ദോസാഞ്ചിന്റെ സംഗീതപരിപാടിയോടനുബന്ധിച്ച് ഇന്ന് തുമകൂരു...

ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: വൈദ്യുതി ലൈനുകളിലെയും സബ്‌സ്റ്റേഷനുകളിലെയും അറ്റകുറ്റപ്പണികളും ത്രൈമാസ പരിശോധനകളും നടത്തുന്നതിനാൽ  ഞായറാഴ്ച...

വിവാഹസൽക്കാരം നടക്കുന്നതിനിടെ വരൻ കുഴഞ്ഞുവീണുമരിച്ചു

ക​​​​​തി​​​​​ഹാ​​​​​ർ (ബി​​​​​ഹാ​​​​​ർ): വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ദിവസം നടന്ന വിരുന്നിനിടെ വരൻ...

ശ​​​ബ​​​രി​​​മ​​​ല, ക്രി​​​സ്മ​​​സ് സീസൺ; ട്രെയിനുകളിലെ സുരക്ഷ ശക്തമാക്കി

തിരുവനന്തപുരം: ക്രിസ്മസ്, ശബരിമല തീർഥാടനം എന്നിവയോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് വർധിച്ച സാഹചര്യത്തിൽ...

മണ്ഡല പുനർനിർണയ ബിൽ; നിർണായക പാർലമെന്റ് സമ്മേളനം നാളെ

ന്യൂഡല്‍ഹി: നാളെ തുടങ്ങുന്ന നിർണായക പാർലമെന്റ് സമ്മേളനത്തിൽ മണ്ഡല പുനർനിർണയ ബിൽ...

ബെംഗളൂരുവിൽ 85ലധികം സ്പാകളിലും മസാജ് സെന്ററുകളിലും പോലീസ് പരിശോധന

ബെംഗളൂരു: നഗരത്തിന്റെ കിഴക്കൻ മേഖലകളിൽ പ്രവർത്തിക്കുന്ന 85ലധികം സ്പാകളിലും മസാജ് സെന്ററുകളിലും...

ശ്രീനാരായണഗുരു മഹാഒക്കൂട്ട സമ്മേളനം; സ്വാമി ഋതംഭരാനന്ദയ്ക്ക് ഉജ്ജ്വല വരവേൽപ്പ്

ബെംഗളൂരു: പാലസ് മൈതാനത്ത് നടന്ന ശ്രീനാരായണഗുരു മഹാഒക്കൂട്ട സമ്മേളനം ശ്രീനാരായണ ധർമ്മസംഘം...

പൊൻമുടി അണക്കെട്ടിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികളെ കാണാതായി; തിരച്ചിൽ ഊർജിതം

ഇടുക്കി: പൊന്മുടി അണക്കെട്ടിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർഥികളെ കാണാതായി. പണിക്കൻകുടി...

Related Articles

Popular Categories