ജമ്മു കശ്മീരിലെ റംബാനിൽ മേഘവിസ്ഫോടനത്തിൽ നാല് പേര്‍ മരിച്ചു. നാലു പേരെ കാണാതായതായി റിപ്പോര്‍ട്ട്. രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ നാല് പേരാണ് മരിച്ചത്. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ പ്രദേശത്ത് പുരോഗമിക്കുകയാണ്. ഗംഗാനദി അപകടനിലയ്ക്ക് മുകളിലൊഴുകുകയാണ്.ഋഷികേശിലെയും ഹരിദ്വാറിലെയും ഗംഗ തീരങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി.
മേഘവിസ്ഫോടനത്തെത്തുടർന്ന് മിന്നൽ പ്രളയമുണ്ടായതോടെ നിരവധി കെട്ടിടങ്ങളും റോഡുകളും ഒലിച്ചുപോയി. ഗതാഗതം പൂർണമായി തടസപ്പെട്ടു. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഒരു ആഴ്ചയായി ജമ്മു കശ്മീരിൽ കനത്ത മഴ തുടരുകയാണ്. നദികൾ പലതും കരകവിഞ്ഞൊഴുകി.
നേരത്തെ കിഷ്‌ത്വാർ ജില്ലയിലുണ്ടായ മേഘവിസ്‌ഫോടനത്തിൽ 50 ഓളം പേർ മരിച്ചിരുന്നു. നൂറിലേറെ പേര്‍ക്ക് പരുക്കേറ്റു. ഹിമാലയൻ ക്ഷേത്രമായ മാതാ ചണ്ഡിയിലേക്കുള്ള യാത്ര ആരംഭിക്കുന്ന ചോസതിയിലാണ് മിന്നൽപ്രളയമുണ്ടായത്. നിരവധി സൈനികരും അപകടത്തില്‍പ്പെട്ടു.
അതേസമയം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങലില്‍ കനത്ത മഴ തുടരുകയാണ്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ മൂന്ന് ദിവസം കൂടി ശക്തമായ മഴയുണ്ടാകുമെന്ന ജമ്മു, ഹിമാചല്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ കാലാവസ്ഥ വകുപ്പ് പ്രളയ മുന്നറിയിപ്പും നല്‍കിയിരുന്നു.
#BREAKING: Cloudburst reported in Ramban of Jammu & Kashmir. Three killed, five injured. Several houses devastated. Rescue Ops are underway. More details are awaited. pic.twitter.com/ai0q46txWZ
— Aditya Raj Kaul (@AdityaRajKaul) August 30, 2025
SUMMARY: Another cloudburst in Jammu and Kashmir; Four dead, four missing