കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞ ഒരാള്‍ കൂടി രോഗമുക്തി നേടി. കോഴിക്കോട് അന്നശ്ശേരി സ്വദേശിയായ 30 വയസ്സുകാരനാണ് അമീബിക് മസ്തിഷ്ക ജ്വരത്തെ അതിജീവിച്ചത്. കഴിഞ്ഞമാസം എട്ടാം തീയതിയാണ് ഗുരുതരമായി രോഗം ബാധിച്ച ഇയാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ 10 പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം മലപ്പുറം ചേലമ്പ്ര സ്വദേശി രോഗം ബാധിച്ച് മരിച്ചിരുന്നു. ഈ മാസം മൂന്നുപേരാണ് രോഗം ബാധിച്ച് മരിച്ചത്.
SUMMARY: Amoebic encephalitis; Another person treated in Kozhikode recovers from the disease