Tuesday, January 27, 2026
19.9 C
Bengaluru

ക്രിക്കറ്റ് ടൂർണമെന്റിനുശേഷം മദ്യപിക്കുന്നതിനിടെ തർക്കം; യുവാവ് കൊല്ലപ്പെട്ടു, ടെക്കി അറസ്റ്റിൽ

ബെംഗളൂരു: ക്രിക്കറ്റ് ടൂർണമെന്റിനുശേഷം മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തെ തുടർന്ന് യുവാവ് കൊല്ലപ്പെട്ടു. വീരസാന്ദ്ര സ്വദേശിയായ ബോഡിബിൽഡർ പ്രശാന്ത് എം (33) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കെ. ആര്‍. പുരം സ്വദേശിയും സോഫ്റ്റ്‌വെയര്‍ ജീവനക്കാരനുമായ റോഷന്‍ ഹെഗ്‌ഡെ (37) അറസ്റ്റിലായി.

കഴിഞ്ഞ ദിവസമാണ് സംഭവം. ഇലക്ട്രോണിക് സിറ്റിയിലെ എം ഫൈവ് ഇ-സിറ്റി മാളിന് പിന്നിലെ മൈതാനത്തെ ക്രിക്കറ്റ് ടൂർണമെന്റിനുശേഷം ഇരുവരും ബിയർ കുടിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. സിഗരറ്റ് ലൈറ്ററിനെ ചൊല്ലിയുള്ള തർക്കം ഉണ്ടാവുകയും തുടർന്ന് തർക്കം പെട്ടെന്ന് അക്രമാസക്തമാവുകയും ചെയ്തു. ബിയർ കുപ്പികൾ ഉപയോഗിച്ച് ഇരുവരും പരസ്പരം ഏറ്റുമുട്ടി. വഴക്കിനിടെ, ഹെഗ്‌ഡെയ്ക്ക് മുറിവേറ്റു. ഹെഗ്‌ഡെ തന്റെ കാറിൽ രക്ഷപ്പെടുന്നതിനിടെ, പ്രശാന്ത് വാഹനത്തെ പിന്തുടർന്ന് തടയാന്‍ ശ്രമിക്കുകയും കാറിന്റെ വേഗത കൂട്ടിയാതിനാല്‍ മരത്തിലിടിച്ചതിനെ തുടര്‍ന്നു പ്രശാന്തിന് ഗുരുതരമായി പരുക്കേല്‍ക്കുകയുമായിരുന്നു. ഗുരുതര പരുക്കേറ്റ പ്രശാന്ത്‌ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

റോഡപകടം എന്ന നിലയില്‍ പോലീസിന് ആദ്യം വിവരം ലഭിച്ചുവെങ്കിലും പ്രാഥമിക അന്വേഷണത്തിൽ അപകടം മനഃപൂർവമാണെന്നും കൊലപാതകമാണെന്നും കണ്ടെത്തുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഹെബ്ബഗോഡി പോലീസ് ഹെഗ്‌ഡെയെ കസ്റ്റഡിയിലെടുത്തത്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.
SUMMARY: Argument over drinking after cricket tournament; Youth killed, techie arrested

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ആരാധകരെ ഞെട്ടിച്ച് അര്‍ജിത് സിങ്; പിന്നണി ഗാനരംഗത്തുനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

മുംബൈ: പിന്നണി ഗാനരംഗത്തുനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ബോളിവുഡിലെ യുവ​ഗായകരിൽ ഏറ്റവും ശ്രദ്ധേയനായ...

ജ്വല്ലറിയില്‍ മുഖംമൂടി ധരിച്ചെത്തിയ രണ്ടംഗ സംഘം തോക്കുചൂണ്ടി സ്വർണവും വെള്ളിയും കവർന്നു, ജീവനക്കാരന് വെടിയേറ്റു

ബെംഗളൂരു: സംസ്ഥാനത്ത് വീണ്ടും ജ്വല്ലറി കവർച്ച. വിജയപുര ഹലസങ്കി ഭീമാതിരയിലുള്ള മഹാദ്രുദ്ര...

നിയമസഭാ തിരഞ്ഞെടുപ്പ്: എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ്

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ തിര​ഞ്ഞെ​ടു​പ്പി​ൽ എം​പി​മാ​ർ മ​ത്സ​രി​ക്കേ​ണ്ട​ന്ന് കോ​ണ്‍​ഗ്ര​സി​ല്‍ തീ​രു​മാ​നം. ന​യ​രൂ​പീ​ക​ര​ണ സ​മി​തി​യു​ടേ​താ​ണ്...

16 വയസിന് താഴെയുള്ളവർക്ക് സോഷ്യല്‍ മീഡിയ വേണ്ട; നിരോധനത്തിനൊരുങ്ങി ഗോവ സര്‍ക്കാര്‍

പനാജി: പതിനാറു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി...

നമ്മ മെട്രോ യാത്രക്കാർക്ക് സന്തോഷവാർത്ത; ഒമ്പത് സ്റ്റേഷനുകളിൽ ഇനി സൈക്കിളുകൾ പാർക്ക് ചെയ്യാൻ പണം നൽകേണ്ട

ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാർക്ക് സന്തോഷ വാർത്ത. ബെംഗളൂരുവിലെ ഒമ്പത് മെട്രോ...

Topics

നമ്മ മെട്രോ യാത്രക്കാർക്ക് സന്തോഷവാർത്ത; ഒമ്പത് സ്റ്റേഷനുകളിൽ ഇനി സൈക്കിളുകൾ പാർക്ക് ചെയ്യാൻ പണം നൽകേണ്ട

ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാർക്ക് സന്തോഷ വാർത്ത. ബെംഗളൂരുവിലെ ഒമ്പത് മെട്രോ...

ഇന്ന് ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനം തടസ്സപ്പെടും

ന്യൂ​ഡ​ൽ​ഹി: ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ സം​യു​ക്ത സം​ഘ​ട​ന​യാ​യ യു​നൈ​റ്റ​ഡ് ഫോ​റം ഓ​ഫ് ബാ​ങ്ക്...

റിപ്പബ്ലിക് ദിനാഘോഷം; എം.ജി. റോഡ്‌ ഭാഗങ്ങളില്‍ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: റിപ്പബ്ലിക് ദിനാഘോഷം നടക്കുന്ന മനേക് ഷാ പരേഡ് മൈതാനത്തിന്റെ സമീപ...

റിപ്പബ്ലിക് ദിനാഘോഷം; ഫീൽഡ് മാർഷൽ മനേക്ഷാ പരേഡ് ഗ്രൗണ്ടിൽ സുരക്ഷാ ക്രമീകരണങ്ങൾ പൂര്‍ത്തിയായി

ബെംഗളൂരു: ബെംഗളൂരുവിലെ ഫീൽഡ് മാർഷൽ മനേക്ഷാ പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിന്റെ...

മലയാളി യുവാവിനെ ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

ബെംഗളൂരു: കണ്ണൂര്‍ സ്വദേശിയായ യുവാവിനെ ബെംഗളൂരുവിലെ താമസ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി....

‘മോഹം’ പതിനേഴാമത് ബെംഗളൂരു ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

ബെംഗളൂരു: കഴിഞ്ഞ 2025 ഐഎഫ്എഫ് കെയിൽ മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം...

സുരക്ഷാ പരിശോധനയുടെ പേരില്‍ മോശമായി പെരുമാറി; വിദേശ യുവതിയുടെ പരാതിയില്‍ വിമാനത്താവള ജീവനക്കാരന്‍ അറസ്റ്റില്‍

ബെംഗളൂരു: സുരക്ഷാ പരിശോധനയുടെ പേരില്‍ വിദേശ യുവതിയായ  യാത്രക്കാരിയോട് മോശമായി പെരുമാറിയെന്ന...

സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിക്കുന്നത് പതിവാക്കിയ മലയാളി യുവാവ് ബെംഗളൂരുവിൽ അറസ്റ്റിൽ

ബെംഗളൂരു: സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിച്ച് സെൽ‍ഫിയെടുത്ത് സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച മലയാളി യുവാവ്...

Related News

Popular Categories

You cannot copy content of this page