ബെംഗളൂരു: ബെംഗളൂരുവിലെ ഗായക കൂട്ടായ്മയായ സിങ്ങേഴ്സ് ആന്‍റ് ആര്‍ട്ടിസ്റ്റ് ക്ലബ്ബിന്റെ പന്ത്രണ്ടാം വാര്‍ഷികാഘോഷം ശനിയാഴ്ച വൈകുന്നേരം 6 മണി മുതല്‍ ഇന്ദിരാനഗര്‍ ഇസിഎ ഹാളില്‍ നടക്കും. നര്‍ത്തകിയും ചലച്ചിത്ര താരവുമായ ശ്രീദേവി ഉണ്ണി മുഖ്യാതിഥിയാകും.
കേരളത്തില്‍ നിന്നും ബെംഗളൂരുവില്‍ നിന്നുമുള്ള കലാകാരന്മാർ നയിക്കുന്ന ഓർക്കസ്ട്രക്കൊപ്പം സിങ്ങേഴ്സ് ആന്‍റ് ആര്‍ട്ടിസ്റ്റ് ക്ലബ്ബംഗങ്ങളും പിന്നണി ഗായിക ചിത്ര അരുണ്‍, കലാഭവന്‍ ഷിജു, ബേബി ചെറിയാന്‍, ഹൃതിക മനോജ് എന്നിവര്‍ അവതരിപ്പിക്കുന്ന വയലാറിന്റെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ‘സ്മൃതി സന്ധ്യ’ യും അരങ്ങേറും. പ്രവേശനം സൗജന്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9900160939.
SUMMARY: Singers and Artists Club anniversary celebration tomorrow