ബെംഗളൂരു : കല വെല്‍ഫെയര്‍ അസോസിയേഷന് കീഴില്‍ യൂത്ത് വിംഗ് രൂപവത്കരിച്ചു. വൈസ് പ്രസിഡന്റ് കൊച്ചുമോന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറിയും ലോക കേരള സഭ അംഗവുമായ ഫിലിപ്പ് കെ ജോര്‍ജ് ഉദ്ഘടനം ചെയ്തു.
യോഗത്തില്‍ യൂത്ത് വിംഗ് ചെയര്‍പേഴ്‌സണ്‍ ആയി അമൃത ജയകുമാറിനെയും കണ്‍വീനറായി ശിവാനി രജീഷിനെയും തിരഞ്ഞെടുത്തു. റിതിക രാജേഷ് ആണ് യൂത്ത് വിംഗ് ട്രഷറര്‍.
അര്‍ജുന്‍, സായൂജ് എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരും, അനുഷ, അമിത എന്നിവരെ ജോയിന്റ് കണ്‍വീനര്‍മാരായും. വിഷ്ണുപ്രിയ, കൃഷ്ണേന്ദു എന്നിവരെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായും തിരഞ്ഞെടുത്തു. 17 അംഗ കമ്മിറ്റിയും നിലവില്‍ വന്നു.
തുടര്‍ന്ന് നടന്ന അനുമോദന സമ്മേളനത്തില്‍ കലയുടെ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളും വനിതാ വേദി ഭാരവാഹികളും പുതിയ നേതൃത്വത്തിനു ആശംസകള്‍ അറിയിച്ചു
<BR>
TAGS : KALA BENGALURU