തിരുവനന്തപുരം: നിയമസഭയിലെ ഓണാഘോഷത്തിനിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു. നിയമസഭാ ലൈബ്രറിയിലെ ജീവനക്കാരനായ ജുനൈസ് അബ്ദുല്ലയാണ് നൃത്തപരിപാടിക്കിടെ കുഴഞ്ഞുവീണത്. നിലമ്പൂര്‍ മുന്‍ എംഎല്‍എ പി.വി.അന്‍വറിന്റെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു ജുനൈസ്. 46 വയസായിരുന്നു.
വയനാട് ബത്തേരി സ്വദേശി ആണ് ജുനൈസ്. മൂന്ന് മണിയോടെയാണ് സംഭവം. കുഴഞ്ഞുവീണ ജുനൈസിനെ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
SUMMARY: Assembly employee collapses and dies during Onam celebration.