ബെംഗളൂരു: ബെംഗളൂരുവില്‍ എടിഎമ്മിൽ നിറയ്ക്കുന്നതിനുള്ള പണവുമായിപോയ വാഹനം തടഞ്ഞുനിർത്തി 7.11 കോടി രൂപ കവർന്ന സംഭവത്തിൽ മലയാളി അടക്കം രണ്ടുപേർ പിടിയിൽ. കാഷ് മനേജ്‌മെന്റ് സർവീസ് (സിഎംഎസ്) സ്ഥാപനത്തിലെ മുൻജീവനക്കാരനായ മലയാളിയും ഗോവിന്ദരാജനഗർ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളിനെയുമാണ് ബെംഗളൂരു പോലിസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരെ പോലീസ് ചോദ്യംചെയ്തുവരുകയാണ്.
ബുധനാഴ്ച ജയ്യനഗറിലെ അശോക പില്ലറിന് സമീപത്താണ് സ്വകാര്യ കമ്പനിയുടെ വാഹനത്തില്‍ കൊണ്ടുവന്ന പണം ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന സംഘം കൊള്ളയടിച്ചത്.
SUMMARY: ATM robbery worth Rs 7.11 crore in Bengaluru; Two people including a Malayali arrested














