Friday, December 26, 2025
24.6 C
Bengaluru

ട്രംപിനെതിരെ വീണ്ടും വധശ്രമം; ഒരാൾ കസ്റ്റഡിയിൽ

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് നേരെ വീണ്ടും വധശ്രമം. ട്രംപിനുനേരെ വെടിയുതിര്‍ക്കാന്‍ ശ്രമിച്ചയാളെ സീക്രട്ട് സര്‍വീസ് കസ്റ്റഡിയിലെടുത്തു. ഫ്‌ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിലെ ട്രംപിന്റെ ഗോള്‍ഫ് ക്ലബിലാണ് ആക്രമണശ്രമമുണ്ടായത്. താന്‍ സുരക്ഷിതനെന്ന് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു.

അക്രമിയില്‍ നിന്ന് എകെ47, ഗോപ്രോ ക്യാമറ എന്നിവ പോലീസ് പിടികൂടി. ട്രംപ് ഗോള്‍ഫ് കളിക്കുന്നതിടിനെ അദ്ദേഹം നില്‍ക്കുന്നയിടത്തു നിന്ന് 400 മീറ്ററോളം അകലെ കുറ്റിച്ചെടികള്‍ക്കിടയില്‍ സംശയാസ്പദമായ ഒരു വസ്തു യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ശ്രദ്ധയില്‍പ്പെട്ടതാണ് കേസില്‍ നിര്‍ണായകമായത്. അത് സൂക്ഷ്മമായി നിരീക്ഷിച്ച യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന് ആ വസ്തു ഒരു തോക്കിന്റെ അഗ്രഭാഗമാണെന്ന് മനസിലായി. ഇവര്‍ അക്രമിക്ക് അടുത്തേക്ക് എത്താന്‍ ശ്രമിക്കവേ അക്രമി ക്യാമറ ഉള്‍പ്പെടെയുള്ളവ ഉപേക്ഷിച്ച് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. അപ്പോഴേക്കും രഹസ്യാന്വേഷണ വിഭാഗം ഇയാൾക്ക് നേരെ വെടിയുതിര്‍ക്കുകയും ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ഒമ്പത് ആഴ്ചകള്‍ക്കിടെയാണ് ട്രംപിനെതിരെ രണ്ടാമതും വധശ്രമമുണ്ടാകുന്നത്. ജൂലൈ 13ന് പെന്‍സില്‍വാനിയയിലെ തിരരഞ്ഞെടുപ്പ് റാലിയില്‍ വച്ചാണ് ട്രംപിന് മുമ്പ് വെടിയേറ്റത്. അന്ന് ട്രംപിന്റെ ചെവിയില്‍ പരുക്കേറ്റിരുന്നു. ആക്രമണങ്ങള്‍ തളര്‍ത്തില്ലെന്നും ശക്തമായി തന്നെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി മുന്നോട്ടുപോകുമെന്നും ട്രംപ് വ്യക്തമാക്കി.

TAGS: DONALD TRUMP | ATTACK
SUMMARY: Attack against former us president Donals Trump

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

കേരളത്തിലെ ആദ്യ ബിജെപി മേയറായി വി വി രാജേഷ്

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ മേയറായി ബിജെപി നേതാവ് വി വി രാജേഷിനെ...

കാസറഗോഡ് യുവാവിന് നാടൻ തോക്കിൽ നിന്ന് വെടിയേറ്റു

കാസറഗോഡ്: കാസറഗോഡ് ചിറ്റാരിക്കാലില്‍ യുവാവിന് വെടിയേറ്റു. ഭീമനടി ചെലാട് സ്വദേശിയായ സുജിത്തി(45)...

ക്രിസ്മസിന് ബെവ്‌കോയിൽ റെക്കോർഡ് വിൽപ്പന; വിറ്റത് 333 കോടിയുടെ മദ്യം

തിരുവനന്തപുരം: ക്രിസ്മസ് കാലത്ത് ബെവ്‌കോയില്‍ റെക്കോർഡ് വില്‍പ്പന. ക്രിസ്മസ് ദിവസം വിറ്റത്...

പത്തനംതിട്ട കലക്ടറേറ്റില്‍ ബോംബ് ഭീഷണി

പത്തനംതിട്ട: പത്തനംതിട്ട കലക്ടറേറ്റില്‍ ബോംബ് ഭീഷണി. ഇമെയില്‍ മുഖേനയാണ് ബോംബ് ഭീഷണി...

ശബരിമല സ്വര്‍ണക്കൊള്ള: ഡി. മണിയെ ചോദ്യം ചെയ്ത് എസ്‌ഐടി

തിരുവനന്തപുരം: സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഡി. മണിയെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ...

Topics

മെട്രോ സ്റ്റേഷനിൽ വെടിയുണ്ടയുമായി യുവാവ് പിടിയില്‍

ബെംഗളൂരു: മെട്രോ സ്റ്റേഷനിൽ പരിശോധനക്കിടെ യുവാവ് വെടിയുണ്ടയുമായി യുവാവ് പിടിയിലായി.ചിക്കമഗളൂരു സ്വദേശി...

ബെംഗളൂരു രാജ്യാന്തര ചലച്ചിത്രോത്സവം ജനുവരി 29 മുതൽ; പ്രകാശ് രാജ് ബ്രാൻഡ് അംബാസഡർ

ബെംഗളൂരു: 17-ാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം ജനുവരി 29 മുതൽ ഫെബ്രുവരി...

ക്രിസ്മസ് അവധി; ബെംഗളൂരുവില്‍ നിന്ന് കണ്ണൂരേക്കും കൊല്ലത്തെക്കും സ്പെഷ്യല്‍ ട്രെയിന്‍ 

ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ നിന്ന് കണ്ണൂരേക്കും കൊല്ലത്തെക്കും...

അടിയന്തര അറ്റകുറ്റപ്പണി; മെട്രോ യെല്ലോ ലൈനിൽ ഇന്ന് സർവീസുകൾ തുടങ്ങാൻ വൈകും

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ പാതയിൽ അടിയന്തര അറ്റകുറ്റപ്പണിയും സിസ്റ്റം അപ്‌ഗ്രഡേഷനും...

ബെം​ഗളൂരു മെട്രോ; യെല്ലോ ലൈനില്‍ ജനുവരി മുതൽ കാത്തിരിപ്പ് സമയം കുറയും, ട്രെയിനുകൾ ഓരോ 8 മിനിറ്റിലും എത്തും

ബെം​ഗളൂരു: മെട്രോ യെല്ലോ ലൈന്‍ ട്രെയിൻ സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ഒരുങ്ങി...

ക്രിസ്മസ് അവധി: ബെംഗളൂരുവിൽനിന്ന്‌ തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക്  പരിഗണിച്ച് ബെംഗളൂരുവിൽനിന്ന്‌ തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍...

യാത്രക്കാർക്ക് ആശ്വാസം; നമ്മ മെട്രോ യെല്ലോ ലൈനിൽ പുതിയ ബസ് സ്റ്റോപ്പുകൾ

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈന്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായ വാര്‍ത്ത....

Related News

Popular Categories

You cannot copy content of this page