Friday, January 16, 2026
27 C
Bengaluru

നിവിന്‍ പോളിയെ വ്യാജ കേസില്‍ കുടുക്കാന്‍ ശ്രമം: നിർമാതാവിനെതിരെ കുറ്റം ചുമത്തി കോടതി

കൊച്ചി: നടന്‍ നിവിന്‍ പോളിയെ വ്യാജ കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന പരാതിയിൽ നിര്‍മ്മാതാവായ പിഎസ് ഷംനാസിനെതിരെ കോടതി ജാമ്യമില്ലാക്കുറ്റം ചുമത്തി. വൈക്കം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. ഏഴ് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് കോടതി ചുമത്തിയത്. ബിഎന്‍എസ് നിയമത്തിലെ 229, 236, 237 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആക്ഷന്‍ ഹീറോ ബിജു-2 എന്ന ചിത്രത്തിന്റെ പകർപ്പവകാശവുമായി ബന്ധപ്പെട്ട തർക്കമാണ് വ്യാജ കേസിൽ കലാശിച്ചത്.

കോടതിയില്‍ വ്യാജ രേഖയും വ്യാജ സത്യവാങ്മൂലവും നല്‍കിയതിനും നിർമാതാവിനെതിരെ കേസെടുത്തു. കോടതിയില്‍ നിന്ന് വിവരങ്ങള്‍ മറച്ചുവെച്ചതിനും പിഎസ് ഷംനാസിനെതിരെ കേസെടുത്തിട്ടുണ്ട്. വ്യാജ തെളിവുകള്‍ നല്‍കുന്നത് കോടതിയെ കബളിപ്പിക്കലെന്ന് മജിസ്‌ട്രേറ്റ് കോടതി വ്യക്തമാക്കി. കോടതിയില്‍ സത്യം അറിയിക്കേണ്ട പിഎസ് ഷംനാസ് മനപൂര്‍വ്വം വ്യാജ വിവരങ്ങള്‍ നല്‍കിയെന്നും വൈക്കം മജിസ്‌ട്രേറ്റ് കോടതി പറഞ്ഞു. നീതിക്കായി പ്രൊസിക്യൂഷന്‍ നടപടി അനിവാര്യമെന്നും വൈക്കം മജിസ്‌ട്രേറ്റ് കോടതി. പിഎസ് ഷംനാസ് കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നുമാണ് നിരീക്ഷണം.

ആക്ഷന്‍ ഹീറോ ബിജു-2 എന്ന ചിത്രവുമായി ബന്ധപ്പെട്ട് 2023ല്‍ നിവിന്‍ പോളി, സംവിധായകന്‍ എബ്രിഡ് ഷൈന്‍, തലയോലപ്പറമ്പ് സ്വദേശി ഷംനാസ് എന്നിവര്‍ ഒപ്പിട്ട കരാറില്‍ സിനിമയുടെ എല്ലാത്തരം അവകാശങ്ങളും നിവിന്‍ പോളിയുടെ നിര്‍മാണ കമ്പനിയായ പോളി ജൂനിയറിനായിരുന്നു. ഇക്കാര്യം മറച്ചുവച്ച് ഫിലിം ചേംബറില്‍ നിന്നും ചിത്രത്തിന്‍റെ പേരിന്‍റെ അവകാശം ഷംനാസ് സ്വന്തമാക്കി. ഇതിനായി നിവിന്‍ പോളിയുടെ ഒപ്പ് വ്യാജമായി ചേര്‍ത്ത രേഖ ഹാജരാക്കുകയും ചെയ്തു.

ഫിലിം ചേംബറില്‍ നിന്നും കിട്ടിയ രേഖ ഹാജരാക്കി സിനിമയുടെ പൂര്‍ണാവകാശം തനിക്കാണെന്ന് ഷംനാസ് വൈക്കം കോടതിയില്‍ നൽകിയ സത്യവാങ്മൂലത്തിൽ അവകാശപ്പെട്ടിരുന്നു. ഈ കേസില്‍ നിവിന്‍ പോളിക്കെതിരെ എഫ്ഐആര്‍ ഇടാനുള്ള ഉത്തരവ് നേടുകയും ചെയ്തു. ഇതിനായി കോടതിയെ തെറ്റിദ്ധരിപ്പിക്കുംവിധമുള്ള രേഖകളാണ് ഹാജരാക്കിയതെന്ന് ബോധ്യപ്പെട്ട കോടതി, ഷംനാസിനെതിരെ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.നിവിന്‍ പോളിക്കായി ഹൈക്കോടതിയിലെ അഭിഭാഷകരായ ടി. സുകേഷ് റോയിയും മീര മേനോനും ഹാജരായി.
SUMMARY: Attempt to trap Nivin Pauly in a fake case: Court charges the producer

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

മലപ്പുറത്ത് 16കാരി കൊല്ലപ്പെട്ട നിലയില്‍; പ്രായപൂര്‍ത്തിയാകാത്ത ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

മലപ്പുറം: മലപ്പുറം തൊടിയ പുലത്ത് 16 കാരിയായ പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍...

എം.ആര്‍. അജിത് കുമാറിനെതിരെ എക്സൈസ് ഓഫീസേഴ്സ് അസോസിയേഷൻ; പരാതി മന്ത്രിക്ക് നല്‍കും

തിരുവനന്തപുരം: എക്സൈസ് കമ്മീഷണർ എം.ആർ. അജിത് കുമാറിനെതിരേ ഉദ്യോഗസ്ഥ സംഘടന. നയപരമല്ലാത്ത...

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇടിവ്. പവന് 160 രൂപ താഴ്ന്ന് 1,05,160...

നോട്ട് എഴുതി തീര്‍ന്നില്ല; കുട്ടിയെ ക്രൂരമായി മര്‍ദിച്ച്‌ ട്യൂഷൻ സെന്റര്‍ ഉടമ

കൊല്ലം: കൊല്ലം മയ്യനാട് ട്യൂഷൻ അധ്യാപകൻ വിദ്യാർഥിയെ മർദ്ദിച്ചതായി പരാതി. പാഠഭാഗം...

കുഞ്ഞിന്റെ അച്ഛൻ എന്ന ബോണ്ട് രാഹുലിനോടുണ്ടായിരുന്നു; അതിജീവിതയുടെ ശബ്ദ സന്ദേശം പുറത്ത്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയുടെ ശബ്ദ സന്ദേശം പുറത്ത്....

Topics

ജാലഹള്ളി സെന്റ് തോമസ് ഫൊറോന പള്ളി തിരുനാളിന് ഇന്ന് തുടക്കം

ബെംഗളൂരു: ജാലഹള്ളി സെന്റ് തോമസ് ഫൊറോന പള്ളി തിരുനാളിന് ഇന്ന് കൊടിയേറും....

കാര്‍ സൈലന്‍സറില്‍ മോഡിഫിക്കേഷന്‍ നടത്തി; മലയാളി വിദ്യാര്‍ഥിക്ക് 1.11 ലക്ഷം പിഴ

ബെംഗളൂരു: കാര്‍ സൈലന്‍സറില്‍ അമിതശബ്ദമുണ്ടാക്കുന്ന വിധത്തില്‍ മോഡിഫിക്കേഷന്‍ വരുത്തിയതിന് മലയാളി വിദ്യാര്‍ഥിക്ക്...

വൈബ്രൻ്റ് ഹ്യൂസ്; മലയാളി ചിത്രകാരന്മാരുടെ ചുമർചിത്രപ്രദർശനം 21 മുതല്‍

ബെംഗളൂരു: കർണാടക ചിത്രകലാപരിഷത്ത് ഗാലറിയിൽ ജനുവരി 21 മുതല്‍ മലയാളി ചിത്രകാരന്മാരുടെ...

ബെംഗളൂരു-കോട്ടയം റൂട്ടില്‍ സ്പെഷ്യൽ ട്രെയിൻ 

ബെംഗളുരു: പൊങ്കൽ, മകരസംക്രാന്തി അവധിയോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരു-കോട്ടയം റൂട്ടിൽ സ്പെഷ്യൽ...

നമ്മ മെട്രോയില്‍ ക്യുആർ കോഡ് അധിഷ്ഠിത പാസില്‍ പരിധിയില്ലായാത്ര; പുതിയ സംവിധാനം ഇന്ന് മുതല്‍ 

ബെംഗളൂരു: യാത്രക്കാരുടെ സൗകര്യം വർദ്ധിപ്പിക്കുന്നതിനും ഡിജിറ്റൽ ടിക്കറ്റിംഗ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായും ക്യുആർ...

ഗരീബ്‌രഥിൽ ഒരു കോച്ച് വര്‍ധിപ്പിച്ചു

ബെംഗളൂരു: യശ്വന്തപുര–തിരുവനന്തപുരം നോർത്ത് ഗരീബ്‌രഥ് എക്സ്പ്രസില്‍ (12257) ഇന്ന് മുതൽ 20...

ലാൽബാഗിൽ റിപ്പബ്ലിക് ദിന പുഷ്പമേള തുടങ്ങി

ബെംഗളൂരു: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 219-ാമത് പുഷ്പമേളയ്ക്ക് ലാൽബാഗിൽ തുടക്കമായി....

ഒമ്പത് അമൃത് ഭാരത് ട്രെയിനുകൾ പ്രഖ്യാപിച്ചു; ബംഗാളില്‍ നിന്ന് ബെംഗളൂരുവിലേക്ക് സര്‍വീസ്, കേരളത്തിന് ഒന്നുമില്ല

ന്യൂഡല്‍ഹി: രാജ്യത്ത് ഒന്‍പത് റൂട്ടുകളില്‍ പുതിയ അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍...

Related News

Popular Categories

You cannot copy content of this page