അതുല്യയുടെ മരണം; അമ്മയുടെ വിശദമായ മൊഴിയെടുക്കും

കൊല്ലം: ഷാർജയിലെ അതുല്യയുടെ മരണത്തില്‍ അമ്മയുടെ വിശദമായ മൊഴിയെടുക്കുമെന്ന് ക്രൈംബ്രാഞ്ച് സംഘം. കൂടുതല്‍ അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് സംഘം ഒരുങ്ങുകയാണ്. അമ്മ തുളസീഭായിയുടെ പരാതിയിലാണ് പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തിയത്. കൊലക്കുറ്റത്തിന് പ്രഥമദൃഷ്ട്യാ തെളിവില്ലാത്തതിനാല്‍ പ്രതി സതീഷിന് കോടതി ഇടക്കാല മുൻകൂർ ജാമ്യം നല്‍കിയിരുന്നു.

കൊലപാതക പരാതി ഉന്നയിക്കാനുള്ള കാരണം ക്രൈം ബ്രാഞ്ച് പരിശോധിക്കും. വീഡിയോ, ഓഡിയോ തുടങ്ങിയ ഡിജിറ്റല്‍ തെളിവുകളും വിശദമായി പരിശോധിക്കും. മാത്രമല്ല, നിലവിലെ വകുപ്പുകളില്‍ മാറ്റം വേണമോ എന്നതും പരിശോധിക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. 10 ദിവസത്തിനുള്ളില്‍ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കൊല്ലം സെഷൻസ് കോടതി നിർദേശിച്ചിരുന്നു. അതുല്യയുടെ ഭർത്താവ് സതീഷിനെ ക്രൈംബ്രാ‌ഞ്ച് ഇന്നലെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു.

ഷാര്‍ജയില്‍ ഭര്‍ത്താവ് സതീഷിനൊപ്പം താമസിച്ചിരുന്ന ഫ്ലാറ്റിലാണ് കൊല്ലം തേവലക്കര സ്വദേശി അതുല്യയെ ജൂലൈ 19ന് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അതുല്യയുടെ അമ്മ തുളസി ഭായിയുടെ പരാതിയില്‍ ഭര്‍ത്താവ് സതീഷിനെതിരെ കൊലക്കുറ്റം, സ്ത്രീധന പീഡനം എന്നീ വകുപ്പുകള്‍ ചുമത്തി കേസ് എടുത്തിരുന്നു. ചവറ തെക്കുംഭാഗം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കരുനാഗപ്പള്ളി എ.എസ്.പി അഞ്ജലി ഭാവനയുടെ നേതൃത്വത്തിലുള്ള സംഘം ആദ്യം അന്വേഷണം നടത്തി. പിന്നീട് ക്രൈംബ്രാഞ്ചിന് കേസ് കൈമാറി.

SUMMARY: Atulya’s death; mother’s detailed statement to be taken

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കേരളസമാജം ദൂരവാണിനഗർ ഓണാഘോഷം; സാഹിത്യ സമ്മേളനം 19 ന് 

ബെംഗളൂരു: ഓണാഘോഷത്തോടനുബന്ധിച്ചു സമാജം നടത്തുന്ന സാഹിത്യ സമ്മേളനം 19 ന്  വൈകുന്നേരം...

ഹൊസ്കോട്ടെയിലെ ഇൻസ്റ്റാമാർട്ട് കേന്ദ്രം അടച്ചുപൂട്ടി; 42 ലക്ഷം രൂപയുടെ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ പിടികൂടി

ബെംഗളൂരു: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് ബെംഗളൂരു റൂറൽ ജില്ലയിലെ ഹൊസ്കോട്ടെയിലെ...

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; കൈക്കൂലി ആരോപണം നിഷേധിച്ച്‌ റിപ്പോര്‍ട്ട്

മലപ്പുറം: മലപ്പുറത്തെ ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തലിയുടെ ആത്മഹത്യയില്‍ കൈക്കൂലി ആരോപണം നിഷേധിച്ച്‌...

പെരിയ കേസ് പ്രതികള്‍ക്ക് തിരിച്ചടി: പരോള്‍ നല്‍കാത്തതിനെതിരെ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. പരോള്‍...

നമ്പീശൻ അസോസിയേഷൻ കുടുംബസംഗമവും ഓണാഘോഷവും

ബെംഗളൂരു: ബെംഗളൂരു നമ്പീശൻ അസോസിയേഷന്റെ കുടുംബ സംഗമവും ഓണാഘോഷവും ജാലഹള്ളി ഷെട്ടിഹള്ളിയിലെ...

ചിറയിൻകീഴ് കയ്യാങ്കളി വിവാദം: രമ്യ ഹരിദാസ് കെപിസിസി അന്വേഷണ സമിതിക്ക് മുമ്പാകെ ഹാജരായി

തിരുവനന്തപുരം: ചിറയിൻകീഴ് കയ്യാങ്കളി വിവാദത്തില്‍ രമ്യ ഹരിദാസ് എംഎല്‍എ കെപിസിസി അന്വേഷണസമിതിക്ക്...

സംസ്ഥാനത്ത് നാളെ മുതല്‍ മൂന്ന് ദിവസം മഴ സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അനുഭവപ്പെടുന്ന കടുത്ത ചൂടിന് ആശ്വാസമായി നാളെ മുതൽ പരക്കെ...

നിതിന്‍ രാജിന്റെ മരണം; ഡോ എം കെ റാമിന് ജാമ്യം

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളജ് വിദ്യാർഥി നിതിൻ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട...

Related Articles

Popular Categories