Thursday, January 22, 2026
20.6 C
Bengaluru

ടി20 ലോകകപ്പിന് ഇന്ത്യയിലേക്ക് വരില്ലെന്നുറപ്പിച്ച്‌ ബംഗ്ലാദേശ്

ന്യൂഡൽഹി: ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന ഉറച്ച തീരുമാനവുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യയില്‍ കളിക്കാൻ കഴിയില്ലെന്നും മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്നുമുള്ള തങ്ങളുടെ ആവശ്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ തള്ളിയ സാഹചര്യത്തിലാണ് ഈ കടുത്ത തീരുമാനം.

ടൂർണമെന്റില്‍ നിന്ന് പുറത്താക്കപ്പെട്ടേക്കാം എന്ന് പൂർണ്ണ ബോധ്യമുണ്ടായിട്ടും, കളിക്കാരുടെ സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് ബംഗ്ലാദേശ് സർക്കാർ പ്രതിനിധികളും ക്രിക്കറ്റ് ബോർഡും വ്യക്തമാക്കി. ദേശീയ ടീം അംഗങ്ങളും ഇടക്കാല സർക്കാരിന്റെ കായിക ഉപദേഷ്ടാവ് ആസിഫ് നസ്രുളും പങ്കെടുത്ത നിർണായക യോഗത്തിന് ശേഷമാണ് ബഹിഷ്കരണ പ്രഖ്യാപനം ഉണ്ടായത്.

ഐസിസി ബംഗ്ലാദേശിനോട് നീതി കാണിച്ചില്ലെന്നും ക്രിക്കറ്റിനേക്കാള്‍ ഉപരി കളിക്കാരുടെ സുരക്ഷയ്ക്കാണ് തങ്ങള്‍ മുൻഗണന നല്‍കുന്നതെന്നും ആസിഫ് നസ്രുള്‍ പറഞ്ഞു. ഇന്ത്യയില്‍ കളിക്കുന്ന കാര്യത്തില്‍ നിലപാട് മാറ്റാൻ ഐസിസി ഒരു ദിവസത്തെ സമയം കൂടി അനുവദിച്ചിരുന്നെങ്കിലും ബിസിബി തങ്ങളുടെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

വേദി മാറ്റണമെന്ന ആവശ്യം ഉന്നയിച്ച്‌ ജനുവരി ആദ്യവാരം തന്നെ ഐസിസിയെ സമീപിച്ചിരുന്നുവെന്ന് ബിസിബി വൈസ് പ്രസിഡന്റ് അമിനുള്‍ ഇസ്ലാം ബുള്‍ബുള്‍ വ്യക്തമാക്കി. 1996, 2003 വർഷങ്ങളിലെ സമാന സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ശ്രീലങ്കയെ ബദല്‍ വേദിയായി നിർദ്ദേശിച്ചത്. ബംഗ്ലാദേശിനെപ്പോലെ ക്രിക്കറ്റ് ഭ്രാന്തമായ ഒരു രാജ്യം ടൂർണമെന്റില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ആതിഥേയരുടെയും ഐസിസിയുടെയും പരാജയമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫെബ്രുവരി 7-ന് ആരംഭിക്കുന്ന ലോകകപ്പില്‍ നിന്ന് ബംഗ്ലാദേശ് പിന്മാറുന്നതോടെ, അവർക്ക് പകരം സ്കോട്ട്ലൻഡിനെ ഉള്‍പ്പെടുത്താനാണ് ഐസിസിയുടെ നീക്കം. ഐസിസി തങ്ങളുടെ തീരുമാനം പുനഃപരിശോധിക്കുമെന്ന് ബംഗ്ലാദേശ് ഇപ്പോഴും പ്രത്യാശിക്കുന്നുണ്ടെങ്കിലും, അതിനുള്ള സാധ്യതകള്‍ വളരെ കുറവാണെന്നാണ് നിലവിലെ റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതോടെ ബംഗ്ലാദേശ് ഇല്ലാത്ത ഒരു ലോകകപ്പ് ടൂർണമെന്റിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത്.

SUMMARY: Bangladesh confirms it will not come to India for T20 World Cup

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

നദിയിൽ കുളിക്കാനിറങ്ങിയ 2 പത്താംക്ലാസ് വിദ്യാർഥികൾ മുങ്ങിമരിച്ചു

തിരുവനന്തപുരം: വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ പത്താംക്ലാസ് വിദ്യാർഥികളായ രണ്ടുപേർ മുങ്ങിമരിച്ചു. കടയ്ക്കാവൂർ...

കെഎൻഎസ്എസ് ഹൊസ്പേട്ട് കരയോഗം കുടുംബസംഗമം

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി വിജനഗര ഹൊസ്പേട്ട് കരയോഗം വാർഷിക കുടുംബസംഗമം...

ആനയുടെ ചവിട്ടേറ്റ് ചികിത്സയിലായിരുന്ന യുട്യൂബര്‍ മരിച്ചു

കൊച്ചി: ആനയുടെ ചവിട്ടേറ്റ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന യു ട്യൂബര്‍ സൂരജ്...

ട്വന്റി 20 ഇനി എൻഡിഎയില്‍; നിര്‍ണായക നീക്കവുമായി ബിജെപി

തിരുവനന്തപുരം: ട്വന്റി20 പാർട്ടി എൻഡിഎയില്‍ ചേർന്നു. ബി ജെ പി സംസ്ഥാന...

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; 4 സൈനികര്‍ക്ക് വീരമൃത്യു, 9 പേര്‍ക്ക് പരുക്ക്

ന്യൂഡൽഹി: ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ്...

Topics

സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിക്കുന്നത് പതിവാക്കിയ മലയാളി യുവാവ് ബെംഗളൂരുവിൽ അറസ്റ്റിൽ

ബെംഗളൂരു: സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിച്ച് സെൽ‍ഫിയെടുത്ത് സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച മലയാളി യുവാവ്...

ബിഎംടിസി ബസുകളിലെ യുപിഐ പെയ്മെന്റിൽ തിരിമറി; മൂന്ന് കണ്ടക്ടർമാർക്ക് സസ്പെൻഷൻ

ബെംഗളൂരു: ബിഎംടിസി ബസിലെ യുപിഐ ടിക്കറ്റിങ് സംവിധാനത്തിൽ  ക്രമക്കേട് നടത്തിയ മൂന്ന്...

ബെംഗളൂരുവിലെ ഈ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: 66/11 കെവി ബനസവാഡി സബ്സ്റ്റേഷനിലെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ താഴെ കൊടുത്തിരിക്കുന്ന...

5.15 കോടിയുടെ മയക്കുമരുന്നുമായി നൈജീരിയക്കാരന്‍ അറസ്റ്റില്‍

ബെംഗളൂരു: 5.15 കോടി രൂപയുടെ എംഡിഎംഎ, ലഹരിമരുന്ന് എന്നിവയുമായി നൈജീരിയക്കാരന്‍ ബെംഗളൂരുവില്‍...

റോഡ് മുറിച്ചു കടക്കുന്നതിനിടെ എട്ടുവയസ്സുകാരനും അമ്മയും ബസിടിച്ച് മരിച്ചു

ബെംഗളൂരു: ബെംഗളൂരു വിവേക് നഗര്‍ ഈജിപുരയിൽ റോഡ് മുറിച്ചു കടക്കുമ്പോൾ കോളേജ്...

മെട്രോ യെല്ലോ ലൈനില്‍ എട്ടാം ട്രെയിന്‍; ഇനി സർവീസ് ഇടവേള എട്ടുമിനിറ്റ്

ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനില്‍ എട്ടാമത്തെ ട്രെയിന്‍ കൂടി സര്‍വീസിന്...

ബാർ ലൈസൻസിന് 25 ലക്ഷം രൂപ കൈക്കൂലി: മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ

ബെംഗളൂരു: കൈക്കൂലി വാങ്ങുന്നതിനിടെ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥരെ ബെംഗളൂരു ലോകായുക്ത പിടികൂടി....

ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ചില്ല; ആറ് പിജി സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി

ബെംഗളൂരു: ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തതിന്റെ പേരിൽ ബെംഗളൂരുവില്‍ ആറ് പേയിംഗ് ഗസ്റ്റ്...

Related News

Popular Categories

You cannot copy content of this page