ഗുജറാത്തിൽ 21 കോടിയുടെ കുറ്റൻ ജലസംഭരണി ഉദ്ഘാടനത്തിന് മുൻപേ തകർന്നു വീണു

സൂറത്ത്: ഗുജറാത്തിലെ സൂറത്ത് ജില്ലയിൽ 21 കോടി രൂപ ചെലവിൽ നിർമ്മിച്ച വാട്ടർ ടാങ്ക് ഉദ്ഘാടനത്തിന് മുമ്പ് തന്നെ തകർന്നുവീണു. സൂറത്ത് ജില്ലയിലെ 33 ഗ്രാമങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തോടെ നിർമിച്ച പദ്ധതിയാണ് തകർന്നത്. സംസ്ഥാനത്തെ ഗേപാഗ്ല ഗ്രൂപ്പ് ജലവിതരണ പദ്ധതി പ്രകാരമുള്ള മാണ്ഡ്വി താലൂക്കിലെ തഡ്കേശ്വർ ഗ്രാമത്തിലാണ് ടാങ്ക് തകർന്നത്. ജനുവരി 19 ന് പരീക്ഷണാടിസ്ഥാനത്തിൽ വെള്ളം നിറയ്ക്കുന്നതിനിടെ 15 മീറ്റർ ഉയരവും 11 ലക്ഷം ലിറ്റർ ശേഷിയുമുള്ള വാട്ടർ ടാങ്ക് തകർന്നുവീഴുകയായിരുന്നു. സംഭവം വിവാദമായതോടെ പോലീസ് കേസെടുത്തു. കരാറുകാരും സർക്കാർ ഉദ്യോഗസ്ഥനും അടക്കം ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

33 ​ഗ്രാമങ്ങൾക്ക് വെള്ളമെത്തിക്കാനായി നിർമ്മിച്ച ജലസംഭരണിയാണിത്. ജലസംഭരണിയുടെ ശേഷി പരിശോധന നടത്തുമ്പോള്‍ ഒൻപതുലക്ഷത്തോളം ലിറ്റർ വെള്ളമാണ് ഈ സമയം ജലസംഭരണിയിലുണ്ടായിരുന്നത്. പരിശോധനയ്ക്കിടെ ജലസംഭരണി ചോരുകയും പിന്നാലെ തകർന്ന് വീഴുകയുമായിരുന്നു. സംഭവത്തിൽ മൂന്ന് തൊഴിലാളികൾക്ക് പരുക്കേറ്റു. ടാങ്ക് റെസിഡൻഷ്യൽ ജലവിതരണ ലൈനുകളുമായി ബന്ധിപ്പിക്കാത്തതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.

21 കോടി മുടക്കി നിർമിച്ച ജലസംഭരണി തകർന്നതോടെ വൻ പ്രതിഷേധമാണുയർന്നത്. ഗുണനിലവാരമില്ലാത്ത വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ചതിനാലാണ് ജലസംഭരണി നിലംപൊത്തിയതെന്നാണ് പ്രധാന ആക്ഷേപം. സംസ്ഥാന സർക്കാറിനെതിരെ പ്രതിപക്ഷ പാർട്ടികളും രം​ഗത്തെത്തി.പ്രതിഷേധം ശക്തമായതോടെ ഐജി പ്രംവീർ സിങ്, എസ്പി രാജേഷ് ഗദിയ എന്നിവരുടെ മേൽനോട്ടത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. ഏഴുസംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തുന്നത്. സംഭവത്തിൽ കരാറുകാരും സർക്കാർ ഉദ്യോഗസ്ഥനും അടക്കം ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
SUMMARY: A 21 crore Kuttan reservoir in Gujarat collapsed before its inauguration.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഐഡിഎസ്എഫ്എഫ്കെ; 31 ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ച് കേന്ദ്രം

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 18-ാമത്...

വിലക്ക് തനിക്ക് ബാധകമല്ല; കേസ് കൊടുത്തതിൽ ഗൂഢാലോചന, സനൽ കുമാർ ശശിധരൻ

തിരുവനന്തപുരം: മഞ്ജു വാര്യർ നൽകിയ മാനനഷ്ടക്കേസിൽ പ്രതികരിച്ച് സംവിധായകൻ സനൽ കുമാർ...

യാത്രക്കിടെ റോഡിൽ മരക്കൊമ്പ് വീണ് അപകടം; 85 ശതമാനം വൈകല്യം സംഭവിച്ച യുവാവിന് 2.77 കോടി നഷ്ടപരിഹാരം

ബെംഗളൂരു: റോഡിലൂടെ യാത്ര ചെയ്യുന്നതിനിടെ മരക്കൊമ്പ് വീണ് ഗുരുതരമായി പരിക്കേറ്റ് 85...

20-ാമത് ഏഷ്യൻ ഗെയിംസിന് ജപ്പാനില്‍ തുടക്കം; മാര്‍ച്ച്‌ പാസ്റ്റില്‍ ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്‌രാവത്തും

നഗോയ: ജപ്പാനിലെ ഐച്ചി-നഗോയയില്‍ നടക്കുന്ന ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കമായി. പലോമ...

എൻ.എസ്.എസ്. കർണാടക സ്നേഹസംഗമം നാളെ

ബെംഗളൂരു: എൻ.എസ്.എസ്. കർണാടകയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘സ്നേഹസംഗമം 2026’ ഞായറാഴ്ച രാവിലെ...

ഇസ്‌ലാഹി സെന്റർ ബിടിഎം ലേഔട്ട് ഫാമിലി മീറ്റ് നാളെ

ബെംഗളൂരു: ബിടിഎം ലേഔട്ട് ഇസ്‌ലാഹി സെന്റർ കുടുംബ സംഗമം ഞായറാഴ്ച വൈകിട്ട്...

ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണോത്സവം ഒക്ടോബർ മൂന്ന്, നാല് തിയതികളിൽ

ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണോത്സവം ഒക്ടോബർ മൂന്ന്, നാല് തിയതികളിൽ...

വിവാദങ്ങള്‍ക്ക് പിന്നാലെ റേഞ്ച് റോവര്‍ തിരിച്ചേല്‍പ്പിച്ച്‌ കെ എം ഷാജി

തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് പിന്നാലെ റേഞ്ച് റോവര്‍ തിരിച്ചേല്‍പ്പിച്ച്‌ കെഎം ഷാജി. കെഎം...

Related Articles

Popular Categories