ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; നാളെ മുതല്‍ മൂന്ന് ദിവസം തുടര്‍ച്ചയായി ബാങ്കുകള്‍ അടഞ്ഞുകിടക്കും

ഡല്‍ഹി: ലേബര്‍ കമ്മിഷണറുടെ മധ്യസ്ഥതയില്‍ നടന്ന അനുരഞ്ജന യോഗം പരാജയപ്പെട്ടതോടെ പണിമുടക്കുമായി ബാങ്ക് ജീവനക്കാര്‍. നാളെ മുതലാണ് പണിമുടക്ക്. ശനിയും ഞായറും ബാങ്ക് അവധി ആയതിനാല്‍ തുടര്‍ച്ചയായ മൂന്ന് ദിവസം ബാങ്കുകള്‍ അടഞ്ഞു കിടക്കും. ചില സംസ്ഥാനങ്ങളില്‍ തിങ്കളാഴ്ച്ച വിനായക ചതുര്‍ഥിയുടെ അവധി കുടിയുള്ളതിനാല്‍ 4 ദിവസം വരെ ബാങ്ക് പ്രവര്‍ത്തനങ്ങള്‍ തടസപ്പെടാം.

ബാങ്ക് യൂണിയനുകളുടെ സംയുക്ത ഫോറം, യൂണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് എന്നീ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 28,29,30 തിയ്യതികളിലാണ് രണ്ടാംഘട്ട പണിമുടക്ക്. ഇതിനു ശേഷം ഒക്ടോബര്‍ 26 മുതല്‍ അനിശ്ചിതകാല പണിമുടക്കും ജീവനക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആഴ്ച്ചയില്‍ അഞ്ച് ദിവസം ജോലി, രണ്ട് ദിവസം അവധി എന്ന ആവശ്യം ഉന്നയിച്ചാണ് ബാങ്കിങ് ജീവനക്കാരുടെ പണിമുടക്ക്.

ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നാണ് സംഘടനകള്‍ പറയുന്നത്. ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയില്‍ 5 ആക്കണമെന്ന ആവശ്യത്തോട് സര്‍ക്കാര്‍ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. വിശാലമായ കൂടിയാലോചനകള്‍ക്ക് ശേഷമേ തീരുമാനത്തിലെത്താന്‍ കഴിയൂവെന്ന നിലപാടിലാണ് സര്‍ക്കാര്‍.

അര്‍ധ വാര്‍ഷിക കണക്കെടുപ്പ് സെപ്റ്റംബര്‍ അവസാനമായതിനാല്‍, ഈസമയത്ത് പണിമുടക്ക് നടക്കുന്നത് ബാങ്കുകളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചേക്കും. അതേസമയം ബാങ്ക് അവധി ദിനങ്ങളില്‍ എടിഎം, ഡിജിറ്റല്‍ ഇടപാടുകള്‍ തടസമില്ലാതെ തുടരും. തുടര്‍ച്ചയായ ദിവസങ്ങളില്‍ ബാങ്കിങ് സേവനങ്ങള്‍ തടസ്സപ്പെടുന്നതിനാല്‍ അത്യാവശ്യ ഇടപാടുകള്‍ ഇന്നു തന്നെ ഉപഭോക്താകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക് തുടങ്ങിയ പ്രമുഖ പൊതുമേഖലാ ബാങ്കുകള്‍ തങ്ങളുടെ ശാഖകളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടേക്കാമെന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ബാങ്ക് ശാഖകള്‍ വഴി നേരിട്ട് ചെയ്യേണ്ട പണം നിക്ഷേപിക്കല്‍, പിന്‍വലിക്കല്‍, ചെക്ക് ക്ലിയറന്‍സ്, വായ്പാ നടപടികള്‍, പുതിയ അക്കൗണ്ട് തുറക്കല്‍, കെവൈസി പുതുക്കല്‍ തുടങ്ങിയ പ്രധാന സേവനങ്ങളെല്ലാം ഈ ദിവസങ്ങളില്‍ തടസ്സപ്പെടും. ചെക്ക് ക്ലിയറിങ് പ്രക്രിയകള്‍ പൂര്‍ണ്ണമായും വൈകാന്‍ സാധ്യതയുള്ളതിനാല്‍ വലിയ തുകകളുടെ ഇടപാടുകള്‍ നടത്തേണ്ടവര്‍ മുന്‍കൂട്ടി ക്രമീകരണങ്ങള്‍ ചെയ്യേണ്ടതാണ്.

SUMMARY: Bank employees’ strike; banks to remain closed for three consecutive days starting tomorrow

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

‘ഈ മാസം പതിനഞ്ചിനുള്ളില്‍ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകില്ല’; മുഖ്യമന്ത്രിയുടെ വാദം തള്ളി കെഎസ്‌ഇബി

തിരുവനന്തപുരം: സെപ്റ്റംബർ 15നകം സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി അവസാനിക്കുമെന്ന മുഖ്യമന്ത്രി വി.ഡി....

വയനാട് ടൗണ്‍ഷിപ്പ്: 110 വീടുകള്‍ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് മന്ത്രി ടി സിദ്ദിഖ്

തിരുവനന്തപുരം: വയനാട് ദുരന്തബാധിതർക്കായുള്ള ടൗണ്‍ഷിപ്പ് നിർമാണം മികച്ച രീതിയില്‍ മുന്നോട്ട് പോകുകയാണെന്നും...

ബഹിരാകാശ സഞ്ചാരികളായ റീഡ് വൈസ്മാനും വിക്ടര്‍ ഗ്ലോവറും സജീവ സേവനത്തില്‍ നിന്ന് വിരമിച്ചു

വാഷിംഗ്ടണ്‍: ചന്ദ്രനെ വലംവെച്ച്‌ ചരിത്രം കുറിച്ച നാസയുടെ ആർട്ടെമിസ് 2 ദൗത്യത്തിലെ...

രോഗിക്ക് കൂട്ടിരിക്കാനെത്തിയ 16കാരിക്ക് നേരെ ലൈംഗികാതിക്രമം; നഴ്‌സിംഗ് ഓഫീസര്‍ അറസ്റ്റില്‍

കൊല്ലം: കൊല്ലം ഇഎസ്‌ഐ ആശുപത്രിയില്‍ ലൈംഗികാതിക്രമം. പതിനേഴ്കാരിക്കെതിരെയാണ് അതിക്രമമുണ്ടായത്. സംഭവത്തില്‍ പ്രതിയായ...

‘ജീവിക്കുന്ന മനുഷ്യരുടെ പച്ച ഇറച്ചി തിന്ന് രസിക്കുന്നവരുടെ ആട്ടം തുടരട്ടെ’; ഇഡി അന്വേഷണ വാര്‍ത്തകളില്‍ പ്രതികരിച്ച്‌ മുഹമ്മദ് റിയാസ്

കോഴിക്കോട്: കൈക്കൂലി വാങ്ങിയെന്ന ഇഡി റിപ്പോർട്ട് നിഷേധിച്ച്‌ മുഹമ്മദ് റിയാസ്. വ്യക്തിഹത്യ...

സ്വർണവിലയില്‍ വീണ്ടും വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍‌ർണ വിലയില്‍ വ‍‌ർധനവ്. ഒരു ഗ്രാം സ്വ‌ർണത്തിന് ഇന്ന്...

ചിറയിൻകീഴിലെ കയ്യാങ്കളി വിവാദം: രമ്യ ഹരിദാസിനെ താക്കീത് ചെയ്യാൻ സാധ്യത

തിരുവനന്തപുരം: ചിറയിൻകീഴ് കൈയാങ്കളി വിവാദത്തില്‍ രമ്യ ഹരിദാസ് എംഎല്‍എയെ താക്കീത് ചെയ്യാൻ...

പിഎസ്‌സി മൂല്യനിര്‍ണയ ക്രമക്കേടില്‍ ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് എസ്‌ഐടി

തിരുവനന്തപുരം: പിഎസ്‌സി മൂല്യനിർണയ ക്രമക്കേടില്‍ ഉദ്യോഗസ്ഥർക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് എസ്‌ഐടി....

Related Articles

Popular Categories