Wednesday, October 8, 2025
28 C
Bengaluru

മുണ്ടക്കൈ – ചൂരല്‍മല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളില്ല: കേന്ദ്ര സര്‍ക്കാര്‍

കൊച്ചി: വയനാട് മുണ്ടക്കൈ – ചൂരല്‍മല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ കേന്ദ്ര സർക്കാർ എഴുതിത്തള്ളില്ല. ബാങ്ക് വായ്പ എഴുതിത്തള്ളാൻ നിയമത്തില്‍ വ്യവസ്ഥയില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയില്‍ അറിയിച്ചു. വായ്പ എഴുതിത്തള്ളല്‍ കേന്ദ്രത്തിന്റെ അധികാര പരിധിക്ക് പുറത്തുള്ള കാര്യമാണെന്നാണ് കന്ദ്ര ആഭ്യന്തര മന്ത്രാലയം ഹൈക്കോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്.

കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് കേന്ദ്ര സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്. റിസർവ് ബാങ്കിന്റെ നയപ്രകാരം ദുരന്തബാധിത പ്രദേശങ്ങളില്‍ ബാങ്കു വായ്പകള്‍ പൂർണ്ണമായി എഴുതിതള്ളാൻ വ്യവസ്ഥയില്ല, 2015 ലെ ബാങ്കേഴ്‌സ് കോണ്‍ഫറൻസില്‍ ഉണ്ടാക്കിയ ധാരണപ്രകാരം ബാങ്കിന്റെ ദൈനംദിന പ്രവർത്തനങ്ങളില്‍ ഇടപെടാൻ കേന്ദ്ര സർക്കാറിന് അധികാരമില്ലെന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

മൊറട്ടോറിയം അനുവദിക്കാനുള്ള അധികാരം മാത്രമാണ് റിസർവ് ബാങ്ക് നല്‍കുന്നതെന്നും സത്യവാങ്മൂലത്തിലുണ്ട്. കേസ് പരിഗണിച്ച ഘട്ടങ്ങളിലെല്ലാം വായപ എഴുതിതള്ളുന്നത് സംബന്ധിച്ച്‌ കേന്ദ്ര സർക്കാറിന്റെ ഭാഗത്ത് നിന്ന് കൃത്യമായമറുപടി ഉണ്ടായിരുന്നില്ല. നിലപാട് വ്യക്തമാക്കാത്തതില്‍ പലതവണ കേന്ദ്ര സർക്കാറിനെ കോടതി വിമർശിക്കുകയും ചെയ്തിരുന്നു.

ഇന്ന് കേസ് പരിഗണിക്കുന്നതിന് മുമ്ബാണ് നിലപാട് അറിയിക്കാൻ കോടതി നിർദേശിച്ചിരുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്. കേരള ബാങ്ക് ഉള്‍പ്പടെ വായ്പകള്‍ എഴുതി തള്ളിയപ്പോഴും ദേശസാല്‍കൃത ബാങ്കുകള്‍ വായ്പകള്‍ എഴുതി തള്ളാൻ തയ്യാറായിരുന്നില്ല. പല ബാങ്കുകളും ദുരന്തബാധിതരുടെ അക്കൗണ്ടുകളില്‍ നിന്ന് വായ്പകളുടെ മാസ അടവ് തിരിച്ചുപിടിക്കുകയും ചെയ്തിരുന്നു.

SUMMARY: Bank loans of Mundakai-Churalmala disaster victims will not be waived: Central government

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ഗായകൻ സുബീൻ ഗാർഗിന്റെ മരണം; ബന്ധുവായ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ഗുവഹാട്ടി: ഗായകൻ സുബീൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട് ഗായകന്റെ ബന്ധുവും അസം...

താമരശേരി സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടര്‍ക്ക് വെട്ടേറ്റു

കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടർക്ക് വെട്ടേറ്റു. ഡോ. വിപിന്റെ തലയ്ക്കാണ്...

കരൂര്‍ റാലി ദുരന്തം; സുപ്രീം കോടതിയെ സമീപിച്ച്‌ ടിവികെ

ചെന്നൈ: തമിഴ്‌നാട്ടിലെ കരൂർ അപകടത്തില്‍ നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് തമിഴക വെട്രി...

മുഖ്യമന്ത്രിയുടെ ഓഫീസിനും വസതിക്കും നേരെ ബോംബ് ഭീഷണി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഓഫീസിലും വസതിയിലും ബോംബ് ഭീഷണി. പൊളിറ്റിക്കല്‍...

ന്യൂമാഹി ഇരട്ടക്കൊല; കൊടി സുനിയടക്കം 14 പ്രതികളെ വെറുതെവിട്ടു

കണ്ണൂർ: ന്യൂ മാഹി ഇരട്ടകൊലക്കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ട് കോടതി....

Topics

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഹംസഫർ എക്‌സ്പ്രസ് 11 ന് വഴി തിരിച്ചുവിടും

ബെംഗളുരു: ചിങ്ങവനത്തിനും കോട്ടയത്തിനും ഇടയ്ക്കു പാലം അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഒക്ടോബര്‍ 11...

ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരന്റെ പിറന്നാള്‍ ആഘോഷം; വീഡിയോ വൈറല്‍

ബെംഗളൂരു: ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരന്റെ പിറന്നാള്‍ ആഘോഷ വീഡിയോ സോഷ്യല്‍...

ടിജെഎസ് ജോര്‍ജിന് വിട; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ബെംഗളൂരുവില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ അ​ന്ത​രി​ച്ച മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ  ടിജെഎസ് ജോര്‍ജിന് വിടനല്‍കി സംസ്ഥാനം....

ബെംഗളൂരുവില്‍ 2 ഡബിൾ ഡെക്കർ മേൽപാലങ്ങൾ കൂടി

ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ മൂന്നാം ഘട്ട വിപുലീകരണത്തില്‍ 2 ഡബിൾ ഡെക്കർ...

യാത്രക്കാരന്‍ മെട്രോ പാളത്തിലേക്ക് ചാടി; ജീവനക്കാർ രക്ഷപ്പെടുത്തി

ബെംഗളൂരു: മെട്രോ പാളത്തിലേക്ക് ചാടിയയാളെ ജീവനക്കാർചേർന്ന് രക്ഷപ്പെടുത്തി. മജസ്റ്റിക് നാദപ്രഭു കെംപെഗൗഡ...

ദസറ, ദീപാവലി യാത്ര: ബെംഗളൂരു-കൊല്ലം റൂട്ടിൽ സ്പെഷ്യല്‍ ട്രെയിൻ 

ബെംഗളൂരു: ദസറ, ദീപാവലി ഉത്സവകാലത്തോടനുബന്ധിച്ച് ബെംഗളൂരു-കൊല്ലം റൂട്ടിൽ സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ച്...

രാജ്യത്ത് ഏറ്റവും കൂടുതൽ കാൽനടയാത്രക്കാർ അപകടങ്ങളിൽ മരണപ്പെടുന്ന നഗരം; ബെംഗളൂരു വീണ്ടും പട്ടികയിൽ ഒന്നാംസ്ഥാനത്ത്

ബെംഗളൂരു: രാജ്യത്ത് ഏറ്റവും കൂടുതൽ കാൽനടയാത്രക്കാർ അപകടങ്ങളിൽ മരിക്കുന്ന നഗരങ്ങളുടെ പട്ടികയില്‍...

Related News

Popular Categories

You cannot copy content of this page