കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവർണർ സി.വി. ആനന്ദ ബോസിനെതിരെ ബോംബ് ഭീഷണി. ഗവർണറുടെ ഔദ്യോഗിക വസതിയായ ലോക് ഭവനില്‍ സ്‌ഫോടനം നടത്തുമെന്നായിരുന്നു വ്യാഴാഴ്ച രാത്രി ലഭിച്ച ഇമെയില്‍ സന്ദേശം. ഭീഷണിയുടെ പശ്ചാത്തലത്തില്‍ ലോക് ഭവന് സുരക്ഷ വർധിപ്പിച്ചു.
ഭീഷണി സന്ദേശം ലഭിച്ച ഉടൻ തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ വിവരം അറിയിച്ചു. തുടർന്ന് സി.ആർ.പി.എഫ്, ബംഗാള്‍ പോലീസ്, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തില്‍ അടിയന്തര സുരക്ഷാ അവലോകന യോഗം ചേർന്നു. ഗവർണറുടെ വസതിക്ക് ചുറ്റും കൂടുതല്‍ സേനയെ വിന്യസിക്കുകയും പരിശോധന കർശനമാക്കുകയും ചെയ്തിട്ടുണ്ട്.
സന്ദേശം ലഭിച്ച ഇമെയില്‍ ഐഡി കേന്ദ്രീകരിച്ച് സൈബർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനാണ് നിലവിലെ ശ്രമം. ഇതിനു മുമ്പും ഗവർണർക്ക് സമാനമായ രീതിയില്‍ ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആസൂത്രിതമായ നീക്കമാണോ ഇതിന് പിന്നിലെന്ന് പോലീസ് പരിശോധിച്ചു വരികയാണ്.
SUMMARY: Bengal Governor CV Ananda Bose receives bomb threat














