കൊല്‍ക്കത്ത: മുതിർന്ന ബംഗാളി നടി ബസന്തി ചാറ്റർജി (88) കൊല്‍ക്കത്തയിലെ വീട്ടില്‍ അന്തരിച്ചു. വളരെക്കാലമായി അർബുദ ബാധിതയായിരുന്നു. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട കരിയറില്‍ നൂറിലധികം ചിത്രങ്ങളില്‍ ബസന്തി ചാറ്റർജി അഭിനയിച്ചിട്ടുണ്ട്. തഗിണി, മഞ്ജരി ഓപ്പറ, അലോ തുടങ്ങിയ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഭൂതു, ബോറോണ്‍, ദുർഗ്ഗ ദുർഗേശരി തുടങ്ങിയ ജനപ്രിയ ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ‘ഗീത എല്‍എല്‍ബി’ എന്ന സീരിയലിലാണ് അവർ അവസാനം അഭിനയിച്ചത്. ഈ പരമ്പരയുടെ ചിത്രീകരണത്തിനിടെ ബസന്തി ചാറ്റർജിയുടെ ആരോഗ്യനില വഷളാവുകയായിരുന്നു. നാടകങ്ങളിലൂടെയാണ് സിനിമയിലെത്തുന്നത്.
SUMMARY: Bengali actress Basanti Chatterjee passes away