കരൂര്‍ ദുരന്തം; വിജയ്‌യെ വീണ്ടും ചോദ്യം സമൻസ് അയച്ച്‌ സിബിഐ

ചെന്നൈ: കരൂർ ദുരന്തത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ ടിവികെ മേധാവി വിജയ്ക്ക് സമൻസ്. 2025 സെപ്റ്റംബർ 27 ന് കരൂരില്‍ നടന്ന റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 41 പേർ മരിക്കുകയും 60 ലധികം പേർക്ക് പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ വിജയ്‌യെ വീണ്ടും ചോദ്യം ചെയ്യാനാണ് സിബിഐ തീരുമാനം. ജനുവരി 12, 19 തീയതികളില്‍ വിജയ്‌യെ നേരത്തെ ചോദ്യം ചെയ്തിരുന്നു.

ചൊവ്വാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് വ്യക്തമാക്കിക്കൊണ്ട് സിബിഐ വിജയ്‌ക്ക് സമൻസ് അയച്ചു. കേസില്‍ ചില പുതിയ വസ്തുതകളും രേഖകളും കണ്ടെത്തിയതായാണ് സിബിഐ സൂചിപ്പിക്കുന്നത്. ഈ കാര്യങ്ങളില്‍ വ്യക്തത തേടാനാണ് വിജയ്‌യെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുന്നത്. കേസില്‍ സുപ്രീംകോടതിയുടെ ഉത്തരവിനെ തുടർന്നാണ് സിബിഐ അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്.

കഴിഞ്ഞ വർഷം ഒക്ടോബറില്‍, വിഷയം അന്വേഷിക്കാൻ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ നിയമിക്കാൻ സുപ്രീംകോടതി സിബിഐ ഡയറക്ടറോട് നിർദ്ദേശിച്ചു. സിബിഐ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാൻ മുൻ സുപ്രീംകോടതി ജഡ്ജി അജയ് റസ്തോഗിയുടെ നേതൃത്വത്തില്‍ ഒരു മേല്‍നോട്ട സമിതിയും രൂപീകരിച്ചിട്ടുണ്ട്.

SUMMARY: Karur tragedy; CBI summons Vijay again for questioning

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഗുരുവായൂരില്‍ വിവാഹത്തിളക്കം; ചിങ്ങത്തിലെ ആദ്യ ഞായറാഴ്ച റെക്കോര്‍ഡ് ബുക്കിംഗ്

ഗുരുവായൂർ: ചിങ്ങത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂരില്‍ ബുക്ക് ചെയ്തത് റെക്കോഡ് കല്യാണങ്ങള്‍....

കർണാടക മൈനോരിറ്റി കൾച്ചറൽ സെന്റര്‍ ഒന്നാം വാർഷികം: വിദ്യാഭ്യാസ-ചാരിറ്റി പദ്ധതികൾ പ്രഖ്യാപിക്കും

ബെംഗളൂരു: കര്‍ണാടക മൈനോരിറ്റി കള്‍ച്ചറല്‍ സെന്ററിന്റെ ഒന്നാം വാര്‍ഷികം വിപുലമായ പരിപാടികളോടെ...

വോട്ടർ പട്ടികയിൽ നിന്ന് തന്റെ പേര് പുറത്തായെന്ന് നടന്‍ പ്രകാശ് രാജ്

ബെംഗളൂരു: നടൻ പ്രകാശ് രാജിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടതായി...

ശബരിമല സ്വര്‍ണക്കൊള്ള കേസ്; പി എസ് പ്രശാന്തും എ അജികുമാറും ജാമ്യാപേക്ഷ സമര്‍പ്പിച്ചു

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്...

കമ്യൂണിസ്റ്റ് സൈദ്ധാന്തികൻ എം.പി. പരമേശ്വരൻ അന്തരിച്ചു

കൊച്ചി: കമ്യൂണിസ്റ്റ് സൈദ്ധാന്തികനും ശാസ്ത്രപ്രചാരകനുമായിരുന്ന എം പി പരമേശ്വരൻ (92) അന്തരിച്ചു....

മന്ത്രിയുമായി നടത്തിയ ചര്‍ച്ച വിജയം; എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ് സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച്‌ സെക്രട്ടറിയേറ്റിന് മുന്നില്‍ എല്‍പിഎസ്ടി ഉദ്യോഗാർഥികള്‍ നടത്തിവന്ന സമരം...

കേരളസമാജം ബെംഗളൂരു നോര്‍ത്ത് വെസ്റ്റ് വിദ്യാനിധി സ്‌കോളര്‍ഷിപ്പ് വിതരണം

ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോര്‍ത്ത് വെസ്റ്റ് വിദ്യാനിധിയുടെ ഭാഗമായി കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന്റെ...

Related Articles

Popular Categories