
ബെംഗളൂരു: ലഹരിമരുന്നിനെതിരെ ബെംഗളൂരുവില്‍ കഴിഞ്ഞ ഒരാഴ്ചയായി പോലീസ് നടത്തിയ പ്രത്യേക ഓപ്പറേഷനില്‍ 7 മലയാളികളുള്‍പ്പെടെ 10 പേര്‍ പിടിയിലായി. ഇവരില്‍ നിന്നും 4 കോടി രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്തു 3 കിലോഗ്രാം ഹൈഡ്രോ കഞ്ചാവ്, 50 ഗ്രാം എംഡിഎംഎ, 500 ഗ്രാം ചരസ്, 500 ഗ്രാം എല്‍എസ്ഡി സ്ട്രിപ്പുകള്‍, 10 കിലോ കഞ്ചാവ് തുടങ്ങിയവയും രണ്ടു കാറുകളും 14 മൊബൈല്‍ ഫോണുകളും പിടിച്ചെടുത്ത്.
അമൃതഹള്ളി ജക്കൂര്‍ റെയില്‍വേ ട്രാക്കിന് സമീപം ലഹരിമരുന്നു വില്‍ക്കാന്‍ ശ്രമിച്ച 4 പേരെ ആദ്യം പിടികൂടി. പിന്നീടുള്ള ദിവസങ്ങളിലെ പരിശോധനയില്‍ കഗ്ഗാലിപുരയില്‍ നിന്ന് 5 പേരെയും സാറ്റലൈറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഒരാളെയും പിടികൂടുകയായിരുന്നു.
നഗരത്തിലെ കോളജ് വിദ്യാര്‍ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണു ഇവര്‍ വില്‍പന നടത്തിയിരുന്നതെന്നും ഇവര്‍ക്ക് ലഭിക്കുന്ന ലഹരിമരുന്നിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണെന്നും സിറ്റി പോലീസ് കമ്മിഷണര്‍ സീമന്ത് കുമാര്‍ സിങ് പറഞ്ഞു.
SUMMARY: Huge drug bust in Bengaluru; 10 people including 7 Malayalis arrested with drugs worth Rs 4 crore














